എഫ്29 സീരീസ് ഇന്ത്യയില്‍ അവതരിപ്പിച്ചു


ഡല്‍ഹി: ഡ്യൂറബിലിറ്റിയെ മുന്‍നിര്‍ത്തി ഒപ്പോ ഇന്ത്യയില്‍ എഫ്29 സീരീസ് സ്മാര്‍ട്ട്ഫോണുകള്‍ അവതരിപ്പിച്ചു. ഈ സീരീസില്‍ ഒപ്പോ എഫ്29 5ജി (OPPO F29 5G), ഒപ്പോ എഫ്29 പ്രോ 5ജി (OPPO F29 Pro 5G) എന്നീ രണ്ട് എന്നീ മോഡലുകളാണ് ലഭ്യമായത്. ഡസ്റ്റ്, വാട്ടര്‍ സുരക്ഷയ്ക്കായി ഐപി66, ഐപി68, ഐപി69 എന്നിങ്ങനെ ട്രിപ്പിള്‍ ഐപി റേറ്റിംഗുമായാണ് ഫോണുകള്‍ വരുന്നത്. 360 ഡിഗ്രി ആര്‍മോര്‍ ബോഡി ഡിസൈനിലാണ് സ്മാര്‍ട്ട്‌ഫോണുകള്‍ തയ്യാറാക്കിയിരിക്കുന്നത്.
ഒപ്പോ എഫ്29 പ്രോ 5ജി
8 ജിബി റാം + 128 ജിബി സ്റ്റോറേജ്: 27,999 രൂപ
8 ജിബി റാം + 256 ജിബി സ്റ്റോറേജ്: 29,999 രൂപ
12 ജിബി റാം + 256 ജിബി സ്റ്റോറേജ്: 29,999 രൂപ
നിറം: മാര്‍ബിള്‍ വൈറ്റ്, ഗ്രാനൈറ്റ് വൈറ്റ്
ഒപ്പോ എഫ്29 5ജി
8 ജിബി റാം + 128 ജിബി സ്റ്റോറേജ്: 23,999 രൂപ
8 ജിബി റാം + 256 സ്റ്റോറേജ്: 25,999 രൂപ

നിറം: സോളിഡ് പര്‍പ്പിള്‍, ഗ്ലേഷ്യര്‍ ബ്ലൂ
ഒപ്പോ എഫ്29 പ്രോ 5ജി: സ്‌പെസിഫിക്കേഷനുകള്‍
6.7 ഇഞ്ച് ക്വാഡ് ഫുള്‍എച്ച്ഡി+ ഡിസ്പ്ലെ (2412×1080), 120Hz റിഫ്രഷ് റേറ്റ്, മീഡിയടെക് ഡൈമന്‍സിറ്റി 7300 ചിപ്പ്, 12 ജിബി വരെ റാം, 256 ജിബി വരെ സ്റ്റോറേജ്, 50 എംപി പ്രൈമറി ക്യാമറ, 2 എംപി ഡെപ്ത്, 16 എംപി ഫ്രണ്ട് ക്യാമറ, 6000 എംഎഎച്ച് ബാറ്ററി, 80 വാട്‌സ് വയേര്‍ഡ് ചാര്‍ജര്‍, ആന്‍ഡ്രോയ്ഡ് അടിസ്ഥാനത്തിലുള്ള കളര്‍ ഒഎസ് 15.
ഒപ്പോ എഫ്29 5ജി: സ്‌പെസിഫിക്കേഷനുകള്‍
6.7 ഇഞ്ച് അമോലെഡ് ഫുള്‍എച്ച്ഡി+ (2412×1080) ഡിസ്പ്ലെ, 120Hz റിഫ്രഷ് റേറ്റ്, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 6 ജെന്‍ 1 പ്രൊസസര്‍, 8 ജിബി വരെ റാം, 256 ജിബി വരെ സ്റ്റോറേജ്, 50 എംപി പ്രൈമറി ക്യാമറ, 2 എംപി ഡെപ്ത് ക്യാമറ, 16 എംപി ഫ്രണ്ട് ക്യാമറ, 6500 എംഎഎച്ച് ബാറ്ററി, 45 വാട്‌സ് വയേര്‍ഡ് ചാര്‍ജര്‍, ആന്‍ഡ!!്രോയ്ഡ് 15 അധിഷ്ഠിത കളര്‍ഒഎസ് 15.