സമൂഹമാധ്യമങ്ങളിലെ അമിത സ്ക്രോളിങ് ഒഴിവാക്കാനാകുന്നില്ലേ? ഈ സാങ്കേതിക വിദ്യകൾ ഉപയോഗിക്കൂ

phone

സാമൂഹമാധ്യമങ്ങളിലെ അമിതമായ സ്ക്രോളിങ് വിലപ്പെട്ട സമയം അപഹരിക്കുന്നുണ്ടോ? ഇത് തിരിച്ചറിഞ്ഞിട്ടും എത്ര ശ്രമിച്ചാലും നിർത്താന്‍ കഴിയാതെ ദിവസം മുഴുവൻ സ്ക്രോൾ ചെയ്ത് തീർക്കുന്ന നിരവധി പേരാണ് നമുക്ക് ചുറ്റുമുള്ളത്. ഇത്തരം സാഹചര്യത്തിൽ സ്ക്രോളിങ് കുറക്കാൻ സഹായിക്കുന്ന ചില സാങ്കേതികവിദ്യകളെ കുറിച്ചറിയാം.

എക്സ്റ്റെയിൻക് എക്സ്3( Xteink X3)

വായനക്ക് മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന അൾട്രാ വയലറ്റ് കോംപാക്ട് ഇ-ഇങ്ക് റീഡറാണ് എക്സ്റ്റെയിൻക് എക്സ്3. 3.7 ഇഞ്ച് വലിപ്പത്തിലുള്ള ഡിസ്പ്ലേയും 58 ഗ്രാം ഭാരവുമുള്ള ഈ ഉപകരണം കൊണ്ടു നടക്കാനും എളുപ്പമാണ്. ടച്ച് സ്ക്രീനോ, സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളോ നോട്ടിഫിക്കേഷനുകളോ ഇതിൽ ലഭ്യമായിരിക്കില്ല. നാവിഗേറ്റ് ചെയ്യുന്നതിന് ഒരു ബട്ടൺ മാത്രമാണ് ഇതിലുള്ളത്.

സ്ക്രീന്‍സെന്‍

സ്ക്രീൻ സമയം കുറക്കാൻ ആന്‍റഡ്രോയ്ഡ്, ഐ.ഒ.എസ് ഫോണുകളിൽ ഉപയോഗിക്കുന്ന ആപ്ലിക്കേഷനാണിത്. ആപ്ലിക്കേക്ഷനുകൾ പൂർണമായി ബ്ലോക്ക് ചെയ്യുന്നതിന് പകരം അവ തുറക്കുന്നതിന് മുമ്പ് കുറച്ച് സമയം നിശ്ചലമാക്കി നിർത്തും. തെരഞ്ഞെടുത്ത ആപ്ലിക്കേഷനുകളിൽ മാത്രമാണ് ഇത് പ്രവർത്തിക്കുക. ആപ്ലിക്കേഷനുകൾ തുറന്നു വരാന്‍ സമയമെടുക്കുമ്പോൾ ഉപയോക്താവ് അത് ഉപയോഗിക്കാന്‍ വിമുഖത കാണിക്കും. ഇത്തരത്തിൽ സ്ക്രോളിങ് സമയം കുറക്കാം. ഇതാണ് ആപ്ലിക്കേഷന്‍റെ ലക്ഷ്യം. ഇതിൽ സാമൂഹമാധ്യമങ്ങളുടെ ഉപയോഗത്തിന് ഡെയ്‍ലി ലിമിറ്റ് സെറ്റ് ചെയ്യാം. സമയ പരിധി കഴിയുമ്പോൾ ആപ്ലിക്കേഷന്‍ ലോക്ക് ചെയ്യപ്പെടും.

മിനിമലിസ്റ്റ് ഫോൺ ആപ്പ്

ഫോൺ ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനാണ് മിനിമലിസ്റ്റ് ഫോൺ. ഇതിൽ സാധാരണ ഫോൺ സ്ക്രീനിൽ ഉള്ളത് പോലെ വർണാഭമായ ഐക്കണുകളും ലേ ഔട്ടുകളും ഉണ്ടാകില്ല. പകരം കൂടുതൽ വൃത്തിയുള്ള ടെക്സ്റ്റ് അധിഷ്ഠിതമായി ഡിസൈൻ ലഭ്യമാക്കുന്നു. ഇത് വഴി ഉപയോക്താവിന്‍റെ ശ്രദ്ധ വ്യതിചലിക്കപ്പെടുന്ന പ്രവണത കുറയും. ആവശ്യമില്ലാത്ത ആപ്ലിക്കേഷനുകൾ ലോക്ക് ചെയ്യുന്നതിനും നോട്ടിഫിക്കേഷനുകൾ ഫിൽറ്റർ ചെയ്യുന്നതിനും ഇത് സഹാ‍യിക്കും.

അൺപ്ലക്ക്

ആപ്ലിക്കേഷനുകൾ തുറക്കുന്നതിന് ഒരു അധിക ഘട്ടം കൂടി ഉൾപ്പെടുത്തി സ്ക്രോളിങ് നിരുത്സാഹപ്പെചടുത്തുന്ന ആപ്ലിക്കേക്ഷനാണ് അൺ പ്ലക്ക്. ഇതിൽ തെരഞ്ഞടുത്ത ആപ്ലിക്കേഷനുകൾ മാത്രം ബ്ലോക്ക് ചെയ്യാനും ക്യൂആർ കോഡ് വഴിയോ അല്ലാതെയോ അൺ ലോക്ക് ചെയ്യാനും അനുവദിക്കുന്നു.

Tags