എഐ വിപ്ലവം ബാങ്കിംഗിൽ ആഘാതം; S സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് എഐ നടപ്പാക്കുന്നു

ai

എണ്ണായിരത്തോളം ജീവനക്കാരെ  സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് പിരിച്ചുവിടുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി 2030 ഓടെ ജീവനക്കാരെ കുറയ്ക്കാനാണ് പദ്ധതി. ഇതോടെ 15 ശതമാനത്തിലധികം ജീവനക്കാർ പുറത്തുപോകും. ഉത്പാദനക്ഷമത വർധിപ്പിക്കുക, ലാഭക്ഷമത ഉയർത്തുക, പ്രവർത്തനച്ചെലവ് കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ടാണ് നീക്കം.

ബാങ്കിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും പ്രക്രിയകൾ ലളിതമാക്കുന്നതിനുമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്തുന്നതിലൂടെ വലിയ തോതിലുള്ള തൊഴിൽ മാറ്റങ്ങളാണ് ബാങ്ക് ലക്ഷ്യമിടുന്നത്.

2030-ഓടെ ബാങ്കിന്റെ മൊത്തം തൊഴിൽ റോളുകളിൽ 15 ശതമാനത്തിലധികം കുറവുണ്ടാകും. 2025 അവസാനത്തെ കണക്കനുസരിച്ച് ബാങ്കിന്റെ ബാക്ക് ഓഫീസ് പ്രവർത്തനങ്ങളിൽ 52,271 ജീവനക്കാരാണുള്ളത്. ഇതനുസരിച്ച് ഏകദേശം 7,800-ലധികം തൊഴിൽ റോളുകൾ ഇല്ലാതാകും.

കോർപ്പറേറ്റ് പ്രവർത്തനങ്ങൾ സപ്പോർട്ട് റോളുകൾ എന്നിവയാകും ഈ വെട്ടിക്കുറയ്ക്കൽ പ്രധാനമായും ബാധിക്കുക. റിസ്‌ക് മാനേജ്മെന്റ്, റെഗുലേറ്ററി കംപ്ലയൻസ് തുടങ്ങിയ തസ്തികകൾ ഇതിൽ ഉൾപ്പെടുന്നു.

വെറും ചെലവ് ചുരുക്കൽ നടപടിയല്ല ഇതെന്ന് സിഇഒ ബിൽ വിന്റേഴ്‌സ് വ്യക്തമാക്കുന്നു. മനുഷ്യ മൂലധനത്തിന് പകരം സാമ്പത്തിക നിക്ഷേപവും സാങ്കേതികവിദ്യയും കൊണ്ടുവരുന്ന പ്രക്രിയയാണിതെന്നാണ് അദ്ദേഹം പറയുന്നത്.

പരിഷ്‌കാരങ്ങളിലൂടെ വരും വർഷങ്ങളിൽ കൂടുതൽ സാമ്പത്തിക വളർച്ചയാണ് സ്റ്റാൻഡേർഡ് ചാർട്ടേഡ് ലക്ഷ്യമിടുന്നത്.

ബാങ്കിംഗ് മേഖലയിലെ മാറ്റങ്ങൾ

സ്റ്റാൻഡേർഡ് ചാർട്ടേഡിന്റെ നീക്കം ഒറ്റപ്പെട്ടതല്ല ആഗോള ബാങ്കിംഗ് മേഖലയിലെ വലിയൊരു മാറ്റത്തിന്റെ സൂചനയാണ്.

    എച്ച്എസ്ബിസി ഹോൾഡിംഗ്‌സും (HSBC Holdings) സമാനമായ രീതിയിൽ വരും വർഷങ്ങളിൽ തൊഴിൽ വെട്ടിക്കുറയ്ക്കലുകൾ ആലോചിക്കുന്നുണ്ട്.
    ഗോൾഡ്മാൻ സാക്‌സ് ഗ്രൂപ്പ് (Goldman Sachs Group) പോലുള്ള സ്ഥാപനങ്ങളും ഓട്ടോമേഷനിലേക്ക് മാറുകയാണ്. ഗോൾഡ്മാൻ സാക്‌സ് പ്രസിഡന്റ് ജോൺ വാൾഡ്രോൺ പരമ്പരാഗത പ്രവർത്തനങ്ങളെ 'ഹ്യൂമൻ അസംബ്ലി ലൈൻ' (human assembly line) എന്നാണ് വിശേഷിപ്പിച്ചത്, ഇത് ഓട്ടോമേഷന് ഏറ്റവും അനുയോജ്യമായ മേഖലയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
    സിസ്‌കോ (Cisco), ബ്ലോക്ക് (Block) തുടങ്ങിയ കമ്പനികളും തൊഴിൽ വെട്ടിക്കുറയ്ക്കലിന് കാരണമായി എഐ സാങ്കേതികവിദ്യയെ ചൂണ്ടിക്കാണിക്കുന്നുണ്ട്.
 

Tags