പഴയ ജിമെയില്‍ വിലാസം നാണക്കേടായോ? ഇതാ തിരുത്താനുള്ള ഫീച്ചര്‍ എത്തി

Gmail


@gmail.comന് മുന്നിലുള്ള ആദ്യ ഭാഗം മാറ്റാന്‍ യൂസര്‍മാരെ അനുവദിക്കുന്ന ഫീച്ചര്‍ ഗൂഗിള്‍ 2026 ജനുവരി 17 മുതല്‍ ആഗോള വ്യാപകമായി പുറത്തിറക്കിത്തുടങ്ങി. ഘട്ടം ഘട്ടമായി ഈ ജിമെയില്‍ ഐഡി എഡിറ്റിംഗ് ഫീച്ചര്‍ ജിമെയില്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകും. എങ്ങനെയാണ് നിങ്ങളുടെ പഴയ ജിമെയില്‍ വിലാസം എഡിറ്റ് ചെയ്യേണ്ടതെന്ന് വിശദമായി അറിയാം.

tRootC1469263">

നിങ്ങളുടെ പ്രാഥമിക ഇമെയില്‍ വിലാസം അഥവാ @gmail.comന് മുമ്പുള്ള ഭാഗം എഡിറ്റ് ചെയ്യാനുള്ള സൗകര്യമാണ് ജിമെയില്‍ അവതരിപ്പിച്ചിരിക്കുന്നത്. അതായത്, ജിമെയില്‍ വിലാസത്തിന്‍റെ ആദ്യ ഭാഗം ഇനി എളുപ്പം എഡിറ്റ് ചെയ്‌ത് പുത്തനാക്കാം. ജിമെയിലിന്‍റെ ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ് ജിമെയില്‍ ഐഡി എഡിറ്റ് ചെയ്യാനുള്ള ഫീച്ചര്‍ നിലവില്‍ വരുന്നത്. ഇത്തരത്തില്‍ ജിമെയില്‍ ഐഡി അപ്‌ഡേറ്റ് ചെയ്യുമ്പോള്‍ പഴയ ഇമെയിലുകളും ഫോട്ടോകളും വീഡിയോകളും മറ്റ് ഫയലുകളും നഷ്‌ടപ്പെടുമെന്ന പേടി നിങ്ങള്‍ക്ക് വേണ്ട. നിങ്ങളുടെ പഴയ ജിമെയില്‍ വിലാസത്തിലെ എല്ലാ ഇമെയിലുകളും ഫയലുകളും സുരക്ഷിതമായിരിക്കുമെന്ന് ഗൂഗിള്‍ ഉറപ്പുനല്‍കുന്നു.

എന്നാല്‍ തോന്നുമ്പോഴെല്ലാം ഇങ്ങനെ ജിമെയില്‍ വിലാസം എഡിറ്റ് ചെയ്യാനാവില്ല, കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഗൂഗിള്‍ പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. നിങ്ങളുടെ പ്രാഥമിക ജിമെയില്‍ വിലാസം ഒരുവട്ടം തിരുത്തിയാല്‍ പിന്നീട് 12 മാസക്കാലം / ഒരു വര്‍ഷം എഡിറ്റിംഗ് സാധ്യമായിരിക്കില്ല. മാത്രമല്ല, ഒരു ജിമെയില്‍ അക്കൗണ്ടിന്‍റെ ചരിത്രത്തില്‍ മൂന്നുവട്ടം മാത്രമേ പ്രാഥമിക വിലാസം അഥവാ @gmail.comന് മുമ്പുള്ള ഭാഗം തിരുത്താന്‍ കഴിയുകയുള്ളൂ.
ജിമെയിൽ വിലാസം എങ്ങനെ മാറ്റാം?

1. നിങ്ങളുടെ ജിമെയില്‍ വിലാസം മാറ്റണമെങ്കിൽ, ആദ്യം നിങ്ങളുടെ ഡെസ്‌ക്‌ടോപ്പ് ബ്രൗസറിൽ നിന്ന് myaccount.google.com/google-account-email എന്നതിലേക്ക് പോകുക.

2. നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടില്‍ സൈൻ ഇൻ ചെയ്യുക.

3. മുകളിൽ ഇടതുവശത്തുള്ള Personal Info എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

4. താഴേക്ക് സ്ക്രോൾ ചെയ്‌ത് Email വിഭാഗത്തിന് കീഴിലുള്ള Google Account email എന്നതില്‍ ക്ലിക്ക് ചെയ്യുക.

5. അപ്പോള്‍ നിങ്ങള്‍ക്ക് Change Google Account email എന്ന ഓപ്ഷന്‍ തെളിയും. ഈ ഓപ്ഷന്‍ കാണുന്നില്ലെങ്കില്‍ ഉടന്‍ പ്രത്യക്ഷപ്പെടും.

Tags