ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ഷിപ്പ് ബഹിരാകാശ പേടകം പൊട്ടിത്തെറിച്ചു


ടെക്‌സാസില്‍ നിന്ന് കുതിച്ചുയർന്ന് മിനിറ്റുകള്‍ക്കുള്ളിൽ സ്റ്റാര്‍ഷിപ്പ് ബഹിരാകാശ പേടകം പൊട്ടിത്തെറിക്കുകയായിരുന്നു
ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സ് കമ്പനിയുടെ സ്റ്റാര്‍ഷിപ്പ് ബഹിരാകാശ പേടകം പൊട്ടിത്തെറിച്ചു. തുടര്‍ച്ചയായ രണ്ടാം തവണയാണ് കമ്പനിയുടെ റോക്കറ്റ് ആകാശത്ത് വച്ച് പൊട്ടിത്തെറിക്കുന്നത്. വ്യാഴാഴ്ച പ്രാദേശിക സമയം 5.30 ഓടെയായിരുന്നു സംഭവം. ടെക്‌സാസില്‍ നിന്ന് കുതിച്ചുയർന്ന് മിനിറ്റുകള്‍ക്കുള്ളിൽ സ്റ്റാര്‍ഷിപ്പ് ബഹിരാകാശ പേടകം പൊട്ടിത്തെറിക്കുകയായിരുന്നു.
വിക്ഷേപിച്ച് മിനിറ്റുകള്‍ക്ക് ശേഷം സ്പേസ് എക്സിന് സ്റ്റാര്‍ഷിപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. തുടര്‍ന്ന് എഞ്ചിനുകള്‍ ഓഫായി. സ്റ്റാര്‍ഷിപ്പ് പൊട്ടിത്തെറിച്ചതിന് പിന്നാലെ തെക്കന്‍ ഫ്‌ളോറിഡയ്ക്കും ബഹാമാസിനും സമീപമുള്ള ആകാശത്ത് തീജ്വാലകള്‍ പ്രത്യക്ഷപ്പെട്ടു. റോക്കറ്റ് കുതിച്ചുപൊങ്ങിയ ശേഷമുള്ള രണ്ടാം ഘട്ടത്തിലെ പരാജയമാണ് സ്ഫോടനത്തിന് കാരണമെന്ന് കമ്പനി അറിയിച്ചു.