ചാറ്റ്ജിപിടി സുരക്ഷിതമല്ലാത്ത എഐ ചാറ്റ്ബോട്ടാണ്,ഗ്രോക്ക് ആണ് മികച്ചത് ; എലോൺ മസ്‌ക്

musk

 ഓപ്പൺഎഐക്കെതിരെ എലോൺ മസ്‌ക്.  ചാറ്റ്ജിപിടി സുരക്ഷിതമല്ലാത്ത എഐ ചാറ്റ്ബോട്ടാണെന്നും അതിനേക്കാൾ ഏറെ സുരക്ഷിതമാണ് തന്റെ കമ്പനിയായ xAI വികസിപ്പിച്ച ഗ്രോക്ക് എന്നും മസ്‌ക് അവകാശപ്പെട്ടു. ഒരു വീഡിയോ സാക്ഷ്യപ്പെടുത്തലിനിടെ മസ്‌ക് നടത്തിയ ഈ പരാമർശങ്ങൾ ടെക്ക്രഞ്ച് ആണ് റിപ്പോർട്ട് ചെയ്തത്. ചില ഉപയോക്താക്കളുടെ മരണവുമായി വരെ ചാറ്റ്ജിപിടിയെ ബന്ധിപ്പിക്കുന്ന പരോക്ഷമായ പരാമർശങ്ങൾ നടത്തിയ മസ്‌ക്, ഗ്രോക്കിന് ഇത്തരം സുരക്ഷാ വീഴ്ചകളുടെ ചരിത്രമില്ലെന്നും വാദിച്ചു.

tRootC1469263">

ഓപ്പൺഎഐയുടെ ഘടനയിൽ വന്ന മാറ്റങ്ങളെയും മസ്‌ക് രൂക്ഷമായി വിമർശിച്ചു. ലാഭേച്ഛയില്ലാത്ത ഒരു ഗവേഷണ സ്ഥാപനമായി തുടങ്ങിയ ഓപ്പൺഎഐ, ഇന്ന് കോടിക്കണക്കിന് ഡോളർ മൂല്യമുള്ള ലാഭേച്ഛയുള്ള കമ്പനിയായി മാറിയത് അതിന്റെ യഥാർത്ഥ ലക്ഷ്യങ്ങളെ ലംഘിക്കുന്നതാണെന്ന് അദ്ദേഹം ആരോപിച്ചു. വരുമാനം വർദ്ധിപ്പിക്കുന്നതിനായി ചാറ്റ്ജിപിടിയിൽ പരസ്യങ്ങൾ ഉൾപ്പെടുത്താനുള്ള നീക്കങ്ങളെയും മസ്‌ക് ചോദ്യം ചെയ്തു. ലാഭത്തിന് മുൻതൂക്കം നൽകുന്നതിലൂടെ എഐയുടെ സുരക്ഷാ മാനദണ്ഡങ്ങളിൽ ഓപ്പൺഎഐ വിട്ടുവീഴ്ച ചെയ്യുകയാണെന്നാണ് മസ്‌കിന്റെ പ്രധാന വാദം. 

Tags