എലൈറ്റ്' ക്ലബ്ബിലേക്ക് പോക്കോ


സ്നാപ്പ് ഡ്രാഗൺ 8 എലൈറ്റ് ചിപ്പ്സെറ്റ് ഘടിപ്പിച്ച ഫോണുകളുടെ ക്ലബ്ബിലേക്ക് പോക്കോയുടെ എൻട്രി. പോക്കോയുടെ പുതിയ എഫ്7 സീരീസ് ഫോണുകള്‍ മാര്‍ച്ച് 27ന് ലോഞ്ച് ചെയ്യുമെന്ന് റിപ്പോര്‍ട്ട്. എഫ് 7 സീരീസില്‍ പ്രോ, അള്‍ട്രാ മോഡലുകള്‍ എന്നിവയാണ് കമ്പനി അവതരിപ്പിക്കുന്നത്. രണ്ട് ഫോണുകളിലും വൃത്താകൃതിയിലുള്ള കാമറ ഐലന്‍ഡ് ഉള്ളതായാണ് സൂചന. പോകോ എഫ് 7 അൾട്ര ട്രിപ്പിൾ കാമറ സംവിധാനത്തിലാണ് വരുന്നത്. എന്നാൽ പ്രോ മോഡലില്‍ രണ്ട് ലെന്‍സുകള്‍ മാത്രമേ ഉണ്ടാവുകയുള്ളു.
എഫ്7 പ്രോയില്‍ സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് 3 ചിപ്സെറ്റായിരിക്കും. 6.6 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലെ കൂടാതെ, ഫോണില്‍ 50MP ഡ്യുവല്‍ റിയര്‍ കാമറ സിസ്റ്റവും 90W വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുള്ള 5,830mAh ബാറ്ററിയും ഉണ്ടായിരിക്കും.
സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ടീഇ യോടുകൂടിയാണ് അള്‍ട്രാ വരുന്നത്. 120W വയര്‍ഡ്, 50W വയര്‍ലെസ് ചാര്‍ജിങ് പിന്തുണയുള്ള 6,000mAh ബാറ്ററിയായിരിക്കും ഹാന്‍ഡ്സെറ്റിന്‍റെ പവർഹൗസ്. കാമറയുടെ കാര്യത്തില്‍, ടെലിഫോട്ടോ ലെന്‍സ് ഉള്‍പ്പെടെ 50MP ട്രിപ്പിള്‍ റിയര്‍ കാമറ സജ്ജീകരണമായിരിക്കും ഇതില്‍ ഉണ്ടാവുക.

ആന്‍ഡ്രോയിഡ് 15-അധിഷ്ഠിത ഹൈപ്പര്‍ഒഎസ് ആണ് രണ്ടു ഫോണുകളിലെയും സോഫ്റ്റ് വെയര്‍. 16 ജിബി റാമുമായാണ് ഇരു ഫോണുകളും വിപണിയില്‍ എത്തുക. പോക്കോ എഫ്7 പ്രോയ്ക്ക് 57,000 രൂപയാണ് വില പ്രതീക്ഷിക്കുന്നത്. അള്‍ട്രായ്ക്ക് 71000 രൂപയാണ് പ്രതീക്ഷിക്കുന്നത്.