ആഗസ്റ്റ് മുതൽ പുതിയ യുപിഐ ഇടപാടുകളിൽ അടിമുടി മാറ്റങ്ങൾ
യുപിഐ ചട്ടങ്ങളിൽ മാറ്റം വരുത്തി നാഷണൽ പേയ്‌മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ). ആഗസ്റ്റ് ഒന്ന് മുതലാണ് മാറ്റങ്ങൾ ഉണ്ടാകുന്നത്. ബാലൻസ് പരിശോധിക്കുന്നതിലും പേയ്മെന്റ് സ്റ്റാറ്റസ് നോക്കുന്നതിലുമൊക്കെയാണ് മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. യുപിഐ ആപ്പുകളിൽ സൈബർ തട്ടിപ്പുകൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് എൻപിസിഐ പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നത്.
tRootC1469263">പേടിഎം, ഗൂഗിൾ പേ, ഫോൺ പേ, ഉൾപ്പെടെയുള്ള പേയ്‌മെന്റ് ആപ്പുകൾ ഉപയോഗിക്കുന്നവർക്ക് പുതിയ ചട്ടങ്ങൾ ബാധകമായിരിക്കുമെന്ന് എൻപിസിഐ വ്യക്തമാക്കി. യുപിഐ ഇടപാടുകളുടെ വിശ്വാസ്യത, സുരക്ഷ, വേഗം എന്നിവ വർദ്ധിപ്പിക്കാനുള്ള ലക്ഷ്യത്തോടെയാണ് പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നതെന്ന് എൻപിസിഐ അറിയിച്ചു.
ആഗസ്റ്റ് ഒന്നുമുതൽ പേയ്മെന്റുകൾ നടത്തുന്നത്, ഓട്ടോ പേ, ബാലൻസ് പരിശോധന എന്നിവയിൽ ഉൾപ്പെടെ മാറ്റങ്ങൾ നിലവിൽ വരും. ഫോൺ നമ്പറുമായി ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകൾ ഒരു ദിവസം 25 തവണ മാത്രമേ ഉപയോക്താക്കൾക്ക് കാണാൻ കഴിയു. മാത്രമല്ല പുതിയ ചട്ടങ്ങൾ നിലവിൽ വരുന്നതോടെ ഒരു ദിവസം 50 തവണ മാത്രമെ ബാലൻസ് പരിശോധിക്കാൻ സാധിക്കൂ. മൂന്ന് തവണ മാത്രമെ ഒരു ഇടപാടിന്റെ പേയ്മെന്റ് സ്റ്റാറ്റസ് ഉപയോക്താക്കൾക്ക് പരിശോധിക്കാൻ കഴിയൂ. വിവിധ പ്ലാറ്റ്ഫോമുകളിലെ ഓട്ടോപേ ഇടപാടുകൾക്ക് നിശ്ചിത സമയപരിധി നൽകുന്നതടക്കമാണ് മാറ്റങ്ങൾ.
.jpg)


