ഡോക്ടർമാർക്ക് കൂട്ടായി എഐ എത്തുന്നു

ai
ai

 എഐ സമ​കൈകടത്താത്ത മേഖലകൾ ഇന്ന് വളരെ കുറവാണ്‌.  മനുഷ്യന്റെ ദൈനംദിന പ്രവർത്തനങ്ങളെ സഹായിക്കുന്ന നിരവധി എഐ അധിഷ്ഠിത ഉപകരണങ്ങൾ ശാസ്ത്രലോകം കണ്ടെത്തുകയുണ്ടായി. ഇപ്പോഴിതാ ആരോഗ്യമേഖലയിലും എഐ അധിഷ്ഠിത ഉപകരണങ്ങൾ എത്തിയിരിക്കുന്നത്.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഉപകാരപ്പെടുന്ന രീതിയിലുള്ള എഐ അസിസ്റ്റന്റുമായി എത്തിയിരിക്കുന്നത് ടെക്ക് ഭീമന്മാരായ മൈക്രോസോഫ്റ്റാണ്. ഡ്രാഗണ്‍ കോപൈലറ്റ് എന്ന് പേരിട്ടിരിക്കുന്ന ഉപകരണം മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് ഫോര്‍ ഹെല്‍ത്ത്‌കെയറിന്റെ ഭാ​ഗമാണ്.


നുവാന്‍സ് എന്ന എഐ വോയിസ് കമ്പനിയില്‍ നിന്നുള്ള സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയാണ് മൈക്രോസോഫ്റ്റ് ഡ്രാഗണ്‍ കോപൈലറ്റിനെ വികസിപ്പിച്ചിരിക്കുന്നത്. നുവാന്‍സിനെ 1600 കോടി ഡോളര്‍ ചിലവാക്കി 2021ലാണ് മൈക്രോസോഫ്റ്റ് വാങ്ങിയത്.

ഡോക്ടറും രോഗിയും തമ്മിലുള്ള സംഭാഷണം കൃത്യമായി അതേസമത്ത് രേഖപ്പെടുത്തുക, ടാസ്‌കുകള്‍ ഓട്ടോമേറ്റ് ചെയ്യുക മുതലായ കാര്യങ്ങൾ ചെയ്യുന്നതിന് പ്രാപ്തമാണ് ഡ്രാഗണ്‍ കോപൈലറ്റ് എന്ന് മൈക്രോസോഫ്റ്റ് ബ്ലോഗില്‍ പറഞ്ഞു.

Tags