വിമാനത്തിനുള്ളിലെ സുരക്ഷ ; കർശന നിർദേശങ്ങളുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ

flight

വിമാനത്തിനുള്ളിലെ സുരക്ഷയുടെ ഭാഗമായി കർശന നിർദേശങ്ങളുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ.വിമാനത്തിനുള്ളിൽ പവർ ബാങ്കുകൾ ഉപയോഗിക്കുന്നതിന് കർശനമായ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ് ഡിജിസിഎ ഇപ്പോൾ. പവർ ബാങ്കിന് പുറമെ, ലിഥിയം ബാറ്ററിയിൽ പ്രവർത്തിക്കുന്ന മറ്റ് ഉപകരണങ്ങളുടെ ഉപയോഗത്തിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ലിഥിയം ബാറ്ററികൾ അമിതമായി ചൂടാവുകയും തീപിടിത്തം ഉൾപ്പെടെയുള്ള സംഭവങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യതയും കണക്കിലെടുത്താണ് തീരുമാനം.
ലിഥിയം ബാറ്ററികൾ തീപിടിക്കാനുള്ള സാദ്ധ്യത കൂടുതലാണെന്ന് കണക്കിലെടുത്താണ് തീരുമാനം കർശനമാക്കിയിരിക്കുന്നത്. ലിഥിയം ബാറ്ററികൾ പ്രവർത്തിക്കുന്ന ഉപകരണങ്ങൾ ഇന്ന് വ്യാപകമാണ്. അതുകൊണ്ട് തന്നെ വിമാനത്തിനുള്ളിൽ ഇത് ഉപയോഗിക്കുന്നത് വ്യാപകമാണെന്നും തിരിച്ചറിഞ്ഞാണ് നിരോധനം. പവർ ബാങ്കുകൾ പോലുള്ള പോർട്ടബിൾ ചാർജറുകൾ തീപിടിത്തത്തിലുള്ള സാധ്യത വർദ്ധിപ്പിക്കുന്നുണ്ടെന്നാണ് ഡിജിസിഎയുടെ സർക്കുലറിൽ പറയുന്നത്.

tRootC1469263">

വിമാനത്തിലെ സീറ്റുകൾക്ക് മുകളിലായി നൽകിയിട്ടുള്ള ഓവർഹെഡ് സ്‌റ്റോറേജുകളിലും ക്യാരി ബാഗേജുകളിലും സൂക്ഷിച്ചിട്ടുള്ള ലിഥിയം ബാറ്ററി ഉപയോഗിക്കുന്ന ഉപകരണങ്ങളിൽ നിന്ന് തീ പടരുകയോ പുക ഉയരുകയോ ചെയ്താൽ ഇത് കണ്ടെത്താൻ ജീവനക്കാർക്കും ഉടമകൾക്കും ബുദ്ധിമുട്ട് ഉണ്ടായേക്കാം. ഇത് വിമാനത്തിന്റെയും യാത്രക്കാരുടെയും സുരക്ഷയ്ക്ക് വലിയ ഭീഷണിയാണ്. അതുകൊണ്ട് തന്നെ ഇത്തരം അപകടം ഉണ്ടാകുന്നത് ഒഴിവാക്കുന്നതിന് കർശനമായ നിയന്ത്രണം അല്ലാതെ മറ്റ് മാർഗങ്ങളില്ലെന്നും ഡിജിസിഎ സർക്കുലറിൽ വ്യക്തമാക്കുന്നു.

Tags