തപാൽ മേഖലയിലും ഡിജിറ്റലൈസേഷൻ ; ഇനി ‘ഡിജിപിൻ’ കാലം
Jun 10, 2025, 17:26 IST


ഡിജിപിൻ എന്ന് വിളിക്കുന്ന പുതിയ ഡിജിറ്റൽ അഡ്രസ് സംവിധാനവുമായി എത്തിയിരിക്കുകയാണ് തപാൽ വകുപ്പ്. ഡിജിപിൻ ഉപയോഗിച്ച് മേൽവിലാസം സ്ഥിതി ചെയ്യുന്ന സ്ഥലം കൃത്യമായി കണ്ടെത്താൻ സാധിക്കുമെന്നതാണ് ഇതിൻറെ പ്രത്യേകത. പത്തക്കമുള്ള ഡിജിറ്റൽ പിൻ നമ്പരുകളാണ് ഡിജിപിൻ.
tRootC1469263">
കാലം മാറുകയും മിക്ക സർക്കാർ സേവനങ്ങളും ഡിജിറ്റലാവുകയും ചെയ്തതോടെയാണ് തപാൽ വകുപ്പും ഡിജിറ്റലൈസേഷനിലേക്ക് കടന്നത്. തപാൽ വകുപ്പ് പൂർണമായും ഡിജിറ്റലാകുന്നതിൻറെ ഭാഗമായിട്ടാണ് ഡിജിപിൻ സംവിധാനത്തിൻറെ വരവ് വിലയിരുത്തപ്പെടുന്നത്.
ഓരോരുത്തരുടെയും ഡിജിപിൻ സർക്കാറിൻറെ പ്രത്യേക വെബ്സൈറ്റ് വഴി അറിയാൻ സാധിക്കും. പരമ്പരാഗത ആറ് അക്ക പിൻ സംവിധാനത്തിന് പകരമല്ല ഡിജിപിൻ വരുന്നത്. പകരം, നിലവിലുള്ള തപാൽ വിലാസങ്ങൾ കൂടുതൽ കൃത്യതയോടെ മനസിലാക്കുന്നതിനുള്ള സംവിധാനമാകും ഇത്. പത്തക്ക ആൽഫാന്യുമറിക് നമ്പരാണ് നൽകിയിരിക്കുന്നത്.

ഡിജിപിൻ മുഖേന കൊറിയറുകളും പോസ്റ്റൽ സർവീസുകളും എത്തുന്നത് കൃത്യമാകുന്നതിനൊപ്പം അടിയന്തര സാഹചര്യങ്ങളിൽ പൊലീസ്, ആംബുലൻസ്, ഫയർ ഫോഴ്സ് സേനകളുടെ സേവനങ്ങൾ വേഗത്തിൽ ലഭ്യമാകുന്നതിനും ഉപയോഗിക്കാം