പാസ്‌പോർട്ടും ഇ-പാസ്‌പോർട്ടും തമ്മിലുള്ള വ്യത്യാസം എന്ത് ?


പാസ്‌പോർട്ടും ഇ- പാസ്‌പോർട്ടും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് പലർക്കുമുള്ള ഒരു സംശയമാണ് . സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായും വേഗത്തിലുള്ള പ്രോസസ്സിങ്ങിനുമായി എംബഡഡ് ചിപ്പ് ഉള്ള പേപ്പർ, ഇലക്ട്രോണിക് പാസ്‌പോർട്ടാണ് ഇ-പാസ്‌പോർട്ട്.
ഇ-പാസ്‌പോർട്ടിന്റെ മുൻ കവറിന് താഴെയായി സ്വർണ്ണ നിറത്തിലുള്ള ഒരു ചെറിയ ചിഹ്നം പ്രിന്റ് ചെയ്തിട്ടുണ്ട്. ഇത് സാധാരണ പാസ്‌പോർട്ടുകളിൽ നിന്ന് വേർതിരിച്ചറിയാൻ സഹായിക്കും. പേര്, പാസ്‌പോർട്ട് നമ്പർ, ജനനത്തീയതി, ഫോട്ടോ, വിരലടയാളം തുടങ്ങിയ ബയോമെട്രിക് വിശദാംശങ്ങൾ ഈ ചിഹ്നത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
tRootC1469263">പാസ്‌പോർട്ട് പൂർണ്ണമായും തുറക്കാതെയോ ബാർകോഡ് സ്‌കാൻ ചെയ്യാതെയോ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് ചിപ്പ് വേഗത്തിൽ വായിക്കാൻ സാധിക്കും. ഇ-പാസ്‌പോർട്ട് സ്വന്തമാക്കുന്നത് എങ്ങനെയെന്നാണ് ഇനി പറയാൻ പോകുന്നത്.
ഔദ്യോഗിക പാസ്‌പോർട്ട് സേവാ വെബ്‌സൈറ്റ് സന്ദർശിക്കുക.
പുതിയ ഉപയോക്താക്കൾ ഒരു അക്കൗണ്ടിനായി സൈൻ അപ്പ് ചെയ്യണം

നിലവിലുള്ള ഉപയോക്താക്കൾ ലോഗിൻ ചെയ്യുക
ഇ-പാസ്‌പോർട്ട് അപേക്ഷ പൂരിപ്പിച്ച് പാസ്‌പോർട്ട് സേവാ കേന്ദ്ര (പിഎസ്‌കെ)യിലോ പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാ കേന്ദ്ര (പിഒപിഎസ്‌കെ)യിലോ അപ്പോയിന്റ്മെന്റ് എടുക്കുക.
ഇ-പാസ്‌പോർട്ടിനുള്ള ഫീസ് അടയ്ക്കുക.
ബയോമെട്രിക് വിശദാംശങ്ങൾ നൽകുന്നതിനും ഡോക്യുമെന്റ് വെരിഫിക്കേഷനുമായി ഷെഡ്യൂൾ ചെയ്ത സമയത്ത് പിഎസ്‌കെ അല്ലെങ്കിൽ പിഒപിഎസ്‌കെ സന്ദർശിക്കുക.