ക്ലോഡ് ഇനി കമ്പ്യൂട്ടറുകളെ നിയന്ത്രിക്കും

computer work

സ്വയം പ്രവർത്തിക്കുന്ന എഐ ഏജന്റ് വിഭാഗത്തിലുൾപ്പെടുന്ന നിർമിത ബുദ്ധിയാണ് ക്ലോഡ്. വിപ്ലവകരമായ ഒരു കാൽവെയ്പ്പാണ് ഇപ്പോൾ ക്ലോഡ് നടത്തിയിരിക്കുന്നത്. മനുഷ്യരെപ്പോലെ കമ്പ്യൂട്ടർ നിയന്ത്രിക്കാൻ ക്ലോഡിന് സാധിക്കും.

ഫോൺ വ‍ഴി ഉപഭോക്താക്കൾക്ക് ക്ലോഡിന് നിർദേശം നൽകുകയും അതു വ‍ഴി കമ്പ്യൂട്ടറിൽ ചെയ്യേണ്ട ജോലി എഐ നിർവഹിക്കുകയും ചെയ്യും. സ്ക്രീനിനുള്ളിലെ ഭാഗങ്ങൾ മനസ്സിലാക്കുക, മൗസ്, കീബോർഡ് എന്നിവ ഉപയോഗിക്കുക. ഹാർഡ് ഡ്രൈവിൽനിന്ന് ഫയലുകൾ കണ്ടെത്തുക. ഫയലുകൾ അയക്കുക എന്നീ കാര്യങ്ങൾ ചെയ്യാൻ ക്ലൗഡ് എഐക്ക് സാധിക്കും.

ഗൂഗിൾ കലണ്ടർ, സ്ലാക്ക് (Slack) മുതലായ ആപ്പുകളുമായി ബന്ധിപ്പിച്ചും ഈ എഐയെ ഉപയോഗിക്കാൻ സാധിക്കും. ആന്ത്രോപിക് ഏറ്റെടുത്ത ‘വെർസെപ്റ്റ്’ എന്ന സ്റ്റാർട്ടപ്പാണ് ക്ലോഡിന്റെ വികസനത്തിന് ഉത്തേജനം നൽകിയത്.

ഓപ്പൺ സോഴ്‌സ് എഐ പ്ലാറ്റ്‌ഫോമായ ‘ഓപ്പൺ ക്ലോ’ (OpenClaw)യ്ക്കുള്ള മറുപടിയാണ് ആന്ത്രോപിക്കിന്റെ ക്ലോഡ്. MacOS ഉപഭോക്താക്കൾക്കും ഒപ്പം ക്ലോഡ് മാക്‌സിന്റെ സബ്സ്ക്രൈബർമാർക്കുമാണ് നിലവിൽ ക്ലോഡിന്റെ റിസർച്ച് പ്രിവ്യൂ ലഭ്യമായിരിക്കുന്നത്. വിൻഡോസിലും ക്ലോഡ് സപ്പോർട്ട് ചെയ്യുമെന്ന് നിർമാതാക്കൾ അറിയിച്ചിട്ടുണ്ട്.

Tags