സിഎംഎഫിന്റെ പുത്തൻ മോഡൽ ഈ മാസം അവസാനം ഇന്ത്യയിലെത്തും

CMF's new model will arrive in India by the end of this month
CMF's new model will arrive in India by the end of this month

ന്യൂഡൽഹി: ബ്രിട്ടീഷ് ഇലക്ട്രോണിക്സ് കമ്പനിയായ നത്തിങ്ങിന്റെ സബ് ബ്രാൻഡ് ആയ സിഎംഎഫിന്റെ പുതിയ മോഡലായ സിഎംഎഫ് ഫോൺ 2 പ്രോ ഈ മാസം അവസാനം ഇന്ത്യയിലും ആഗോള വിപണികളിലും പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചു. സിഎംഎഫ് ഫോൺ 1 ന്റെ പിൻഗാമിയായി ഈ ഹാൻഡ്സെറ്റ് വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷ. ഏപ്രിൽ 28ന് ഫോൺ വിപണിയിൽ അവതരിപ്പിക്കുമെന്നാണ് സൂചന.

മെറ്റാലിക് ലുക്കും ഫീലും നൽകുന്നതിൽ സിഎംഎഫ് ഫോൺ 1 ൽ നിന്ന് ഏറെ വ്യത്യാസം സിഎംഎഫ് ഫോൺ 2 പ്രോയിൽ ഉണ്ടാവുമെന്നാണ് പ്രതീക്ഷ. സിഎംഎഫ് ഫോണിൽ ഒരുതരം മോഡുലാർ ഡിസൈൻ ഉണ്ടായിരുന്നു. 2023 ൽ അരങ്ങേറ്റം കുറിച്ച സിഎംഎഫ് ഫോൺ 1 ന് ശേഷം സിഎംഎഫ് സബ്-ബ്രാൻഡിന് കീഴിൽ പുറത്തിറക്കുന്ന രണ്ടാമത്തെ സ്മാർട്ട്ഫോണായിരിക്കും ഇത്. ഇതോടൊപ്പം സിഎംഎഫ് ബഡ്‌സ് 2, സിഎംഎഫ് ബഡ്‌സ് 2എ, സിഎംഎഫ് ബഡ്‌സ് 2 പ്ലസ് എന്നിവ ഉൾപ്പെടുന്ന ട്രൂ-വയർലെസ്-സ്റ്റീരിയോ ഇയർബഡുകളുടെ പുതിയ നിരയും പ്രഖ്യാപിക്കും.

Tags