തന്നെയൊഴികെ ആരെയും വിശ്വസിക്കരുതെന്ന് ചാറ്റ്ജിപിടി; അമ്മയെക്കൊന്ന് 56-കാരനായ മകൻ ജീവനൊടുക്കി
83 വയസ്സുള്ള അമ്മയെക്കൊന്ന് 56-കാരനായ മകൻ ആത്മഹത്യചെയ്ത സംഭവത്തിൽ പ്രതിക്കൂട്ടിൽ ചാറ്റ്ജിപിടി. സംഭവത്തിൽ ചാറ്റ്ജിപിടിയുടെ നിർമാതാക്കളായ ഓപ്പൺഎ ഐക്കും അവരുടെ ബിസിനസ് പങ്കാളിയായ മൈക്രോസോഫ്റ്റിനുമെതിരേ കേസ് എടുത്തു. മരിച്ച സുസെയ്ൻ ആഡംസിന്റെ കുടുംബാംഗങ്ങളാണ് സംഭവത്തിൽ സാൻ ഫ്രാൻസിസ്ലോയിലെ കാലി ഫോർണിയ സുപ്പീരിയർ കോടതിയിൽ വ്യാഴാഴ്ച കേസ് കൊടുത്തത്. ഓപ്പൺഎഐ സിഇഒ സാം ഓൾ ട്മാൻ, കമ്പനിയിലെ നിക്ഷേപകരും ജീവനക്കാരുമായ 20 പേർ, മൈക്രോസോഫ്റ്റ് എന്നിവരെ പ്രതികളാക്കിയാണ് കേസ്.
tRootC1469263">ടെക് വ്യവസായമേഖലയിലെ മുൻ ജീവനക്കാരനായ സ്റ്റെയ്ൻ എറിക്സോൾ ബെർഗാണ് ഓഗസ്റ്റിൽ അമ്മ സുസെയ്നെ മർദിച്ചുകൊന്ന ശേഷം ജീവനൊടുക്കിയത്. കണക്റ്റിക്കട്ടിലെ ഗ്രീൻവിച്ചിൽ ഇവർ താമസിച്ചിരുന്ന വീട്ടിൽ ആയിരുന്നു സംഭവം.
ചാറ്റ്ജിപിടിയെ ഒഴികെ മറ്റാരെയും വിശ്വസിക്കരുതെന്നാണ് ചാറ്റ്ബോട്ട് ഇയാളോട് പറഞ്ഞിരുന്നതെന്നു പരാതിയിൽ പറയുന്നു. ഇയാൾക്ക് ചുറ്റുമുള്ളവരെല്ലാം ശത്രുക്കളാണെന്നും അമ്മ പലർവഴി, പലരീതിയിൽ സോൾബെർഗിനെ നിരീക്ഷിക്കുകയാണെന്നും ചാറ്റ്ബോട്ട് പറഞ്ഞു. കൂടാതെ ഇയാൾക്ക് ദൈവികശക്തിയുണ്ടെന്നും അതിനാലാണ് എല്ലാവരും അയാളെ ലക്ഷ്യം വെക്കുന്നതെന്നും ചാറ്റ്ബോട്ട് ആവർത്തിച്ചു കൊണ്ടിരുന്നു. എന്നാൽ സോൾബെർഗിന്റെ മാനസികാരോഗ്യത്തിന് തകരാറുണ്ടെന്നും മാനസി കാരോഗ്യവിദഗ്‌ധനെ കാണണമെന്നും ഒരിക്കൽപോലും ചാറ്റ്ജിപിടി പറഞ്ഞില്ലെന്നും പരാതിയിലുണ്ട്. 2024 മേയിൽ പുറത്തുവന്ന ജിപിടി-4ഒ എന്ന പതിപ്പാണ് സോൾബെർഗ് ഉപയോഗിച്ചത്. ഇതുമായി അയാൾ പ്രണയത്തിലായെന്നും പരാതിയിലുണ്ട്.
സുരക്ഷാ ആശങ്കകൾ വകവയ്ക്കാതെ ചാറ്റ്ജിപിടിയുടെ നൂതനപതിപ്പ് പുറത്തിറക്കാൻ ഓൾട്‌മാൻ തിടുക്കം കാട്ടി എന്നും ഇതറിഞ്ഞിട്ടും ഈ പതിപ്പിറക്കാൻ മൈക്രോ സോഫ്റ്റ് അനുമതി നൽകി എന്ന് പരാതിയിൽ പറയുന്നു. എഐ ചാറ്റ്ബോട്ടിന്റെ പേരിൽ മൈക്രോസോഫ്റ്റിനെതിരായ ആദ്യ കേസാണിത്. കൊലപാതകവുമായി ചാറ്റ്ബോട്ടിനെ ബന്ധപ്പെടുത്തുന്ന ആദ്യ കേസുമാണ്. നഷ്ടപരിഹാരം നൽകണമെന്നും ചാറ്റ്ജിപിടിയെ കൂടുതൽ സുരക്ഷിതമാക്കാൻ ഓപ്പൺഎഐയോട് നിർദേശിക്കണമെന്നുമാണ് പരാതിക്കാരുടെ ആവശ്യം.
അതേസമയം മൈക്രോസോഫ്റ്റ് സംഭവത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. കേസിലെ വിശദാംശങ്ങൾ അവലോകനം ചെയ്യുമെന്നാണ് ഓപ്പൺഎഐ വക്താവ് അറിയിച്ചിരിക്കുന്നത്. മാത്രമല്ല, മനുഷ്യരുടെ മാനസിക, വൈകാരികപ്രശ്നങ്ങൾ മനസ്സിലാക്കി അവയ്ക്ക് അയവു വരുത്തുംവിധം പ്രതികരിക്കാൻ ചാറ്റ്ജിപിടിയെ പരിശീലിപ്പിക്കുമെന്നും ഇവർ അറിയിച്ചു.
.jpg)


