സാം ആൾട്ട്മാനെ സി.ഇ.ഒ സ്ഥാനത്ത് തിരികെയെത്തിക്കാൻ നീക്കവുമായി ഓപൺ എ.ഐ

ന്യൂയോർക്: സാം ആൾട്ട്മാനെ സി.ഇ.ഒ സ്ഥാനത്ത് തിരികെയെത്തിക്കാൻ നീക്കവുമായി ചാറ്റ് ജി.പി.ടി ഉപജ്ഞാതാക്കളായ ഓപൺ എ.ഐ കമ്പനി. ശനിയാഴ്ചയാണ് അദ്ദേഹത്തെ പുറത്താക്കിയത്. ചീഫ് ടെക്നോളജി ഓഫിസർ മീറ മുറാട്ടിയാണ് താൽക്കാലിക സി.ഇ.ഒ. ‘ഞാൻ ഓപൺ ഐ ടീമിനെ ഏറെ ഇഷ്ടപ്പെടുന്നു’ എന്ന് ആൾട്ട്മാൻ എക്സിൽ കുറിച്ചത് അദ്ദേഹം തിരികെയെത്തുമെന്ന സൂചന ബലപ്പെടുത്തി.
ആൾട്ട്മാനെ നീക്കിയതിനെ തുടർന്ന് ഓപണ്‍ എ.ഐയുടെ സഹസ്ഥാപകന്‍ ഗ്രെഗ് ബ്രോക്ക്മാന്‍ രാജിവെച്ചിരുന്നു. കൂടുതൽ പ്രമുഖർ രാജിവെക്കുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. നിക്ഷേപകരുടെ സമ്മർദമാണ് ആൾട്ട്മാനെ തിരികെ കൊണ്ടുവരാൻ പ്രേരണ. അതിനിടെ ആൾട്ട്മാൻ പുതിയ എ.ഐ സംരംഭം തുടങ്ങാൻ ആലോചിക്കുന്നതായും റിപ്പോർട്ടുണ്ടായിരുന്നു.