സി.ഇ.ഐ.ആർ. സംവിധാനം സക്സസ് : കഴിഞ്ഞ ഒരുവർഷത്തിനിടെ കേരളത്തിൽനിന്ന് റദ്ദാക്കിയത് 70,500-ഓളം മൊബൈൽ കണക്‌ഷനുകൾ
കൊച്ചി: സെൻട്രൽ എക്യുപ്‌മെന്റ് ഐഡന്റിറ്റി രജിസ്റ്റർ സംവിധാനമുപയോഗിച്ച് കഴിഞ്ഞ ഒരുവർഷത്തിനിടെ കേരളത്തിൽനിന്ന് റദ്ദാക്കിയത് 70,500-ഓളം മൊബൈൽ ഫോൺ കണക്‌ഷനുകൾ. ഈ സംവിധാനം കഴിഞ്ഞ ജനുവരിയിൽ നിലവിൽവന്നശേഷം രാജ്യത്ത് മൊത്തം 47.04 ലക്ഷം ഫോൺ കണക്‌ഷനുകൾ റദ്ദാക്കി.
tRootC1469263">ടെലികോം വകുപ്പിനുകീഴിൽ കഴിഞ്ഞവർഷം ജനുവരിയിൽ ആരംഭിച്ച പൗരകേന്ദ്രിത ഡിജിറ്റൽ സുരക്ഷാ പ്ലാറ്റ്ഫോമായ ‘സഞ്ചാർ സാഥി’യിലെ സി.ഇ.ഐ.ആർ. സംവിധാനം വഴിയാണ് മൊബൈൽ ഫോൺ കണക്‌ഷനുകൾ റദ്ദാക്കിയിരിക്കുന്നത്. സൈബർ സാമ്പത്തിക കുറ്റകൃത്യത്തിൽ ഏർപ്പെട്ടതിനു വിവിധ അന്വേഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതും ഉടമ അറിയാതെയുള്ള വ്യാജ കണക്‌ഷനുകളും കെ.വൈ.സി. പരാജയപ്പെട്ട കണക്‌ഷനുകളുമാണിവ.
ഒരുവർഷത്തിനിടെ കേരളത്തിൽനിന്ന് നഷ്ടപ്പെട്ടെന്നോ മോഷണംപോയെന്നോ പരാതി ലഭിച്ച 46,357 ഫോണുകൾ സി.ഇ.ഐ.ആർ. വഴി കണ്ടെത്താൻ സംസ്ഥാന സൈബർ പോലീസ് തുടങ്ങിയ പ്രത്യേക െെഡ്രവിലൂടെ കഴിഞ്ഞിട്ടുണ്ട്. അതിൽ 17,000 എണ്ണം ഉടമകൾക്ക് തിരിച്ചെത്തിച്ചു.
കണ്ടെത്തിയ ഫോണിന്റെ ഉടമകളോട് പരാതിനൽകിയ സ്റ്റേഷനുകളിൽ ബന്ധപ്പെടാനാവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിൽ കൊല്ലം റൂറൽ പോലീസാണ് നഷ്ടപ്പെട്ട/മോഷ്ടിക്കപ്പെട്ട ഫോണുകളിൽ ഏറ്റവും കൂടുതലെണ്ണം തിരിച്ചെടുത്ത് ഉടമകൾക്ക് നൽകിയത്.
മോഷണംപോയതോ നഷ്ടപ്പെട്ടതോ ആയ മൊബൈൽ ഫോണുകൾ ഐ.എം.ഇ.ഐ. നമ്പറുകൾ ഉപയോഗിച്ച് ബ്ലോക്ക് ചെയ്യാനും ട്രാക്ക് ചെയ്യാനും വീണ്ടെടുക്കാനും രാജ്യവ്യാപകമായി ഫോണുകൾ പ്രവർത്തനരഹിതമാക്കാനും കഴിയുന്ന സംവിധാനമാണ് സി.ഇ.ഐ.ആർ. ഇതിനായി പോലീസിൽ പരാതിനൽകി എഫ്.ഐ.ആർ. പകർപ്പുവാങ്ങി, സി.ഇ.ഐ.ആർ. പോർട്ടലിൽ ഫോൺ നമ്പറും ഐ.എം.ഇ.ഐ. നമ്പറും ഉപയോഗിച്ച് പരാതി രജിസ്റ്റർ ചെയ്യണം.
അതോടെ മോഷ്ടിക്കപ്പെട്ട ഫോൺ മറ്റൊരാൾക്ക് ഉപയോഗിക്കാൻ കഴിയാത്തവിധം ഐ.എം.ഇ.ഐ. ബ്ലാക്ക് ലിസ്റ്റ് ചെയ്യുകയും ഫോൺ എവിടെയാണെന്ന് ട്രാക്ക് ചെയ്യാൻ പോലീസിനെ സഹായിക്കുകയും ചെയ്യും. ഫോൺ തിരികെ ലഭിച്ചാൽ, പോർട്ടൽ വഴി അൺബ്ലോക്ക് ചെയ്യാനും സാധിക്കും.
പഴയ ഫോൺ വാങ്ങുന്നതിനുമുൻപ്, ഐ.എം.ഇ.ഐ. നമ്പർ പോർട്ടലിൽ അപ്‌ലോഡ് ചെയ്ത് മോഷ്ടിക്കപ്പെട്ട ഫോണാണോ എന്ന് പരിശോധിക്കാം.
.jpg)


