ആകർഷകമായ റീചാർജ് പ്ലാൻ പ്രഖ്യാപിച്ച് ബിഎസ്എൻഎൽ

bsnl
bsnl

പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എൻഎല്ലിൽ നിന്ന് മറ്റൊരു ആകർഷകമായ പാക്കേജ് കൂടി എത്തി. ഒരു മാസത്തെ വാലിഡിറ്റിയിൽ 299 രൂപയ്ക്ക് ദിനംപ്രതി മൂന്ന് ജിബി ഡാറ്റയാണ് ബിഎസ്എൻഎൽ ഈ പ്രീപെയ്‌ഡ് റീചാർജ് പ്ലാനിൽ നൽകിയിരിക്കുന്നത്. 299 രൂപയാണ് ബിഎസ്എൻഎല്ലിൻറെ 30 ദിവസത്തെ വാലിഡിറ്റിയോടെ വരുന്ന റീചാർജ് പ്ലാനിൻറെ വില.

tRootC1469263">

ഡാറ്റയും ടോക്‌ടൈമും എസ്എംഎസും ഈ പാക്കിനൊപ്പം ലഭിക്കും. ദിവസവും മൂന്ന് ജിബി ഡാറ്റ ഈ പ്ലാൻ വഴി ഉപയോഗിക്കാം. ഇതിന് പുറമെ അൺലിമിറ്റഡ് കോളുകളും 100 എസ്എംഎസും ആസ്വദിക്കാം. ഓഫർ ലഭിക്കാനായി ബിഎസ്എൻഎൽ സെൽഫ്‌കെയർ ആപ്പ് വഴി റീചാർജ് ചെയ്യാം. SwitchToBSNL എന്ന ഹാഷ്ടാഗോടെയാണ് ബിഎസ്എൻഎൽ ഈ പ്ലാൻ വിവരങ്ങൾ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പങ്കുവെച്ചിരിക്കുന്നത്. എന്നാൽ ബിഎസ്എൻഎല്ലിൻറെ കണക്റ്റിവിറ്റി പ്രശ്നങ്ങൾ ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് ഉപയോക്താക്കൾ എക്സ് പോസ്റ്റിന് താഴെ പരാതിപ്പെടുന്നത് കാണാം. പലയിടങ്ങളിലും 4ജി ലഭിക്കുന്നില്ലെന്നും ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് പരാതിയുണ്ട്.

Tags