ഒരു രൂപയ്ക്ക് 30 ദിവസവും 2 ജിബി വീതം ഡാറ്റ! ഞെട്ടിച്ച് ബിഎസ്എൻഎൽ

bsnl
bsnl

ദില്ലി: കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ വമ്പൻ പ്ലാൻ പ്രഖ്യാപിച്ച് പൊതുമേഖല ടെലികോം ഓപ്പറേറ്റർമാരായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് അഥവാ ബിഎസ്എൻഎൽ. വെറും ഒരു രൂപയ്ക്ക് സിം കാർഡ് എടുത്താൽ 30 ദിവസത്തേക്ക് പ്രതിദിനം 2 ജിബി ഡാറ്റയും, 100 എസ്എംഎസ് വീതവും, പരിധിയില്ലാത്ത കോളും നൽകുന്ന ആസാദി കാ പ്ലാനാണ് ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്നത്.

tRootC1469263">

രാജ്യത്ത് കമ്പനിയുടെ 4ജി വിന്യാസം അവസാന ഘട്ടത്തോട് അടുത്തിരിക്കെയാണ് ബിഎസ്എൻഎൽ വമ്പൻ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ‘ആസാദി കാ പ്ലാൻ’ പ്രകാരം പുതിയ സിം എടുത്താൽ 30 ദിവസം വാലിഡിറ്റിയിൽ ദിനംപ്രതി 2 ജിബി വീതം ഡാറ്റ ആസ്വദിക്കാം. അൺലിമിറ്റഡ് വോയിസ് കോളും ആനുകൂല്യങ്ങളുടെ പട്ടികയിലുണ്ട്. ദിവസവും 100 വീതം സൗജന്യ എസ്‌എംഎസ് ബിഎസ്എൻഎൽ നൽകുന്നതിന് പുറമെയാണിത്. 2025 ഓഗസ്റ്റ് 1 മുതൽ 31 വരെയായിരിക്കും ഈ ഓഫർ ലഭിക്കുക. സിം കാർഡും ഓഫറും സ്വന്തമാക്കാൻ തൊട്ടടുത്ത ബിഎസ്എൻഎൽ കസ്റ്റമർ സർവീസ് സെൻററോ റീടെയ്‌ലർമാരായോ സമീപിക്കുക. പുതിയ സിം വരിക്കാർക്ക് മാത്രമേ ഈ അതിശയകരമായ ഓഫർ ലഭ്യമാകൂവെന്ന് ബിഎസ്എൻഎൽ അറിയിച്ചു.

ഇതിനൊപ്പം ബ്രോഡ്‌ബാൻഡ് പ്ലാനുകൾ എളുപ്പം അപ്‌ഗ്രേ‍ഡ് ചെയ്യാനുള്ള വഴി ബിഎസ്എൻഎൽ ലളിതമാക്കിയിട്ടുമുണ്ട്. ഇതിനായി ബിഎസ്എൻഎൽ എഫ്‌ടിടിഎച്ച്, ലാൻഡ്‌ലൈൻ ഉപഭോക്താക്കൾ 1800-4444 എന്ന നമ്പറിലേക്ക് രജിസ്ട്രേഡ് നമ്പറിൽ നിന്നൊരു വാട്സ്ആപ്പ് സന്ദേശം അയച്ചാൽ മതി.

Tags