സ്‌പോട്ടിഫൈയുമായി കൈകോർക്കാൻ ഒരുങ്ങി ബോട്ട്
രാജ്യത്തെ പ്രമുഖ ഓഡിയോ ബ്രാൻഡായ ബോട്ട് ജനപ്രിയ സംഗീത സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ സ്‌പോട്ടിഫൈയുമായി കൈകോർക്കുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യയിൽ ബോട്ടിന്റെ തിരഞ്ഞെടുക്കപ്പെട്ട ഓഡിയോ ഉൽപ്പന്നങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 4 മാസത്തെ സ്‌പോട്ടിഫൈ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ തികച്ചും സൗജന്യമായി ലഭിക്കും. ഡിജിറ്റൽ സേവനങ്ങളും മികച്ച ഹാർഡ്‌വെയറും ഉപഭോക്താക്കളിലേക്ക് ഒരുമിച്ച് എത്തിക്കുക എന്നതാണ് ഈ പങ്കാളിത്തത്തിന്റെ പ്രധാന ലക്ഷ്യം.
ബോട്ട് ഉൽപ്പന്നങ്ങൾ വാങ്ങുന്നവർക്ക് പരസ്യങ്ങളില്ലാത്ത സംഗീതം, ഓഫ്‌ലൈൻ ഡൗൺലോഡ് സൗകര്യം, ഉയർന്ന ശബ്ദനിലവാരം എന്നിവ അടങ്ങുന്ന 4 മാസത്തെ (ആദ്യ 12 ആഴ്ച അധികച്ചെലവില്ലാതെ) സ്‌പോട്ടിഫൈ പ്രീമിയം സേവനം അനുഭവിക്കാം. ഓഫറിന്റെ ഭാഗമായി സംഗീതജ്ഞൻ ചാർ ദിവാരി അഭിനയിക്കുന്ന ഹാഫ് ദ എക്‌സ്പീരിയൻസ് എന്ന പ്രചാരണ വീഡിയോ കമ്പനികൾ പുറത്തിറക്കി. ഇടതടവില്ലാത്ത മ്യൂസിക് ആസ്വാദനത്തിന്റെ പ്രാധാന്യമാണ് പരസ്യം വ്യക്തമാക്കുന്നത്. ഓഫർ ലഭ്യമാകുന്ന ബോട്ട് മോഡലുകളുടെ പൂർണ്ണമായ പട്ടികയോ ഓഫറിന്റെ അവസാന തീയതിയോ കമ്പനി നിലവിൽ പുറത്തുവിട്ടിട്ടില്ല.
ബോട്ടിന്റെ ഏറ്റവും പുതിയ ഓഡിയോ ഉപകരണങ്ങൾ
നിർവാണ യൂട്ടോപ്യ ടു എഎൻസി: വില 5,999. ഹൈബ്രിഡ് നോയിസ് ക്യാൻസലേഷൻ, ത്രിമാന സ്പേഷ്യൽ ഓഡിയോ, 80 മണിക്കൂർ വരെ ബാറ്ററി ബാക്കപ്പ്.
സെയിലർ പ്ലേ: വില 1,499. 40mm ഡൈനാമിക് ഡ്രൈവർ, ഇൻബിൽറ്റ് മൈക്രോഫോൺ, 60 മണിക്കൂർ ബാറ്ററി ബാക്കപ്പ്.
.jpg)

