ജിയോഹോട്‌സ്റ്റാര്‍ പ്ലാനുകളില്‍ വമ്പന്‍ മാറ്റം

Jio Cinema and Disney+Hotstar come together on Valentine's Day

ജിയോഹോട്‌സ്റ്റാര്‍ പ്ലാനുകളില്‍ വമ്പന്‍ മാറ്റം

മുംബൈ: ഇന്ത്യയില്‍  ജിയോഹോട്‌സ്റ്റാര്‍ പുതുക്കിയ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ അവതരിപ്പിച്ചു. ജിയോഹോട്‌സ്റ്റാറിന്‍റെ സൂപ്പര്‍, പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകളുടെ വില കൂട്ടിയിട്ടുണ്ട്. ഹൈ-എന്‍ഡ് യൂസര്‍മാരുടെ ത്രൈമാസ, വാര്‍ഷിക നിരക്കുകളിലാണ് ജിയോഹോട്‌സ്റ്റാര്‍ ഈ വലിയ മാറ്റം വരുത്തിയത്. അതേസമയം പുതിയ മാസ പ്ലാനുകള്‍ എല്ലാ വിഭഗങ്ങളിലും ജിയോഹോട്‌സ്റ്റാര്‍ അവതരിപ്പിക്കുകയും ചെയ്‌തു. 79 രൂപയുടെ മൊബൈല്‍ പ്ലാനാണ് ഏറ്റവും അടിസ്ഥാന ജിയോഹോട്‌സ്റ്റാര്‍ പാക്കേജ്. 2026 ജനുവരി 28 മുതല്‍ പുതിയ നിരക്കുകള്‍ ജിയോഹോട്‌സ്റ്റാറില്‍ നിലവില്‍ വരും. ആളുകളുടെ കാഴ‌്‌ച്ചാ രീതി അനുസരിച്ചാണ് പുതിയ നിരക്കുകള്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ജിയോഹോട്‌സ്റ്റാര്‍ അധികൃതര്‍ അവകാശപ്പെടുന്നു.
ജിയോഹോട്‌സ്റ്റാര്‍ പുത്തന്‍ പ്ലാനുകള്‍

tRootC1469263">

മൊബൈല്‍ ഫോണുകള്‍ വഴി ജിയോഹോട്‌സ്റ്റാര്‍ ഉള്ളടക്കങ്ങള്‍ കാണുന്ന ഉപയോക്താക്കള്‍ക്കായി ഒരു മാസത്തേക്കുള്ള ഏറ്റവും കുറഞ്ഞ പ്ലാനിന്‍റെ വില 79 രൂപയാണ്. മൊബൈല്‍ ഉപയോക്താക്കള്‍ക്കായുള്ള ത്രൈമാസ, വാര്‍ഷിക പ്ലാനുകളുടെ നിരക്ക് യഥാക്രമം 149 രൂപ, 499 രൂപ എന്നിങ്ങനെയായി തുടരും. അതേസമയം, സൂപ്പര്‍ പ്ലാനിന് മാസം നല്‍കേണ്ടത് 149 രൂപയാണ്. സൂപ്പര്‍ പാക്കേജിന്‍റെ ത്രൈമാസ പ്ലാനിന്‍റെ വില 299 രൂപയില്‍ നിന്ന് 349 രൂപയായും 899 രൂപയുടെ വാര്‍ഷിക പ്ലാനിന്‍റെ വില 899 രൂപയില്‍ നിന്ന് 1099 രൂപയായും ഉയര്‍ത്തി. പ്രീമിയം പ്ലാനുകളുടെ വിലയിലും വര്‍ധനവുണ്ട്. പ്രീമിയം പ്ലാനിന് ഒരു മാസത്തേക്ക് ജിയോഹോട്‌സ്റ്റാര്‍ വരിക്കാര്‍ നല്‍കേണ്ടിവരിക 299 രൂപയാണ്. ത്രൈമാസ പ്രീമിയം പ്ലാനിന് മുമ്പ് 499 രൂപയായിരുന്നെങ്കില്‍ ഇപ്പോള്‍ 699 രൂപ മുടക്കണം. അതുപോലെ, വാര്‍ഷിക പ്രീമിയം പ്ലാനിന് മുമ്പ് 1499 രൂപയായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 2199 രൂപ മുടക്കേണ്ടിവരും.
ഹോളിവുഡ് ഉള്ളടക്കങ്ങള്‍ ആര്‍ക്കൊക്കെ ലഭിക്കും? 

ഹോളിവുഡ് ഉള്ളടക്കങ്ങള്‍ സൂപ്പര്‍, പ്രീമിയം പ്ലാനുകള്‍ക്കായി ചുരുക്കിയിട്ടുണ്ട്. മൊബൈല്‍ പ്ലാന്‍ ഉപയോക്താക്കള്‍ക്ക് ഹോളിവുഡ് ഉള്ളടക്കങ്ങള്‍ ലഭിക്കണമെങ്കില്‍ ആഡ്-ഓണ്‍ സൗകര്യം ഉപയോഗിക്കണം. നിലവില്‍ വിവിധ ജിയോഹോട്‌സ്റ്റാര്‍ പ്ലാനുകള്‍ ഉപയോഗിക്കുന്നവര്‍ ഓട്ടോ-റിന്യൂവര്‍ ആക്റ്റീവ് ആകും വരെ പഴയ പ്ലാനുകളില്‍ തുടരും. ഗൂഗിള്‍ പ്ലേയില്‍ ഒരു ബില്യണ്‍ (100 കോടി) ഡൗണ്‍ലോഡുകളുള്ള ജിയോ ഹോട്‌സ്റ്റാറിന് ഇന്ത്യയില്‍ 45 കോടി പ്രതിമാസ സജീവ ഉപയോക്താക്കളുണ്ട്.

Tags