ഫ്ലിപ്‌കാർട്ട് ബിഗ് ബില്യൺ ഡേയ്‌സിൽ മോട്ടോറോള ഫോണുകൾക്ക് പ്രത്യേക ഓഫറുകൾ

Motorola

ന്യൂഡൽഹി: ഫ്ലിപ്‌കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ് സെയ്‌ലിനോടനുബന്ധിച്ച് മോട്ടോറോള തങ്ങളുടെ ഏറ്റവും പുതിയ സ്‌മാട്ട്ഫോൺ നിരയിൽ  ഉത്സവകാല ഓഫറുകൾ പ്രഖ്യാപിച്ചു. മോട്ടോറോള എഡ്‌ജ്‌ 70 ഫ്യൂഷൻ, എഡ്‌ജ്‌ 70 പ്രോ, എഡ്‌ജ്‌ 70 പ്രോ പ്ലസ്, മോട്ടോ ജി37 പവർ, മോട്ടോറോള സിഗ്നേച്ചർ എന്നിവയാണ് പ്രധാന മോഡലുകൾ. ഒക്ടോബർ 8-ന് 'ഏർലി ആക്‌സസും' (മുൻകൂട്ടിയുള്ള പ്രവേശനം) ഒക്ടോബർ 9-ന് പൊതുവിൽപ്പനയും ആരംഭിക്കും.

എഡ്‌ജ്‌ 70 ഫ്യൂഷൻ 29,749 രൂപ മുതൽ, എഡ്‌ജ്‌ 70 പ്രോ 36,999 രൂപ മുതൽ, എഡ്‌ജ്‌ 70 പ്രോ പ്ലസ് 44,999 രൂപ, മോട്ടോ ജി37 പവർ 15,999 രൂപ മുതൽ, മോട്ടോറോള സിഗ്നേച്ചർ 57,249 രൂപ മുതൽ ലഭിക്കും. എഡ്‌ജ്‌ 70 ഫ്യൂഷനിൽ 7000 എംഎഎച്ച് ബാറ്ററി, 50എംപി ക്യാമറ; എഡ്‌ജ്‌ 70 പ്രോയിൽ ട്രിപ്പിൾ 50എംപി ക്യാമറ; പ്രോ പ്ലസിൽ 50എംപി ക്യാമറയും 50X എഐ സൂമും; മോട്ടോ ജി37 പവറിൽ 7000എംഎഎച്ച് ബാറ്ററിയും സിഗ്നേച്ചറിൽ 100X സൂം, 8കെ ഡോൾബി വിഷൻ എന്നിവയും ഉൾപ്പെടുന്നു.

Tags