ഐക്യൂ 15 അൾട്രാ അടുത്ത മാസമെത്തും

 IQ Neo 7 Pro

 ഐക്യൂ കുടുംബത്തിന്റെ മൂത്തപുത്രൻ ഉടനെത്തും. ഫെബ്രുവരി 17 ന് നടക്കുന്ന ചൈനീസ് ന്യൂ ഇയറിന് മുന്നോടിയായി തന്നെ ഐക്യൂ 15 അൾട്രാ ചൈനയിൽ ലോഞ്ച് ചെയ്യുമെന്നാണ് ടെക് ലോകത്തെ ജനശ്രുതി. ഗെയിമിംഗ് കേന്ദ്രീകൃതമായ “അൾട്രാ-പെർഫോമൻസ്” ഡിവൈസാണ് തങ്ങൾ ഇറക്കി വിടാൻ പോകുന്നതിന്റെ സൂചന ഐക്യൂ പലതവണയായി നൽകിയിട്ടുണ്ട്. അതിനാൽ തന്നെ പ്രൊ ഗെയിമാർമാരും, സ്ട്രീമാർമാരും ആകാംക്ഷയോടെയാണ് 15 അൾട്രയുടെ വരവിനായി കാത്തിരിക്കുന്നത്.

tRootC1469263">

പെർഫോമൻസിൽ കോംപ്രമൈസ് ഇല്ലാത്തതിനാൽ സ്‌നാപ്ഡ്രാഗണിന്‍റെ ‘ലേറ്റസ്റ്റ് ആൻഡ് ഗ്രേറ്റസ്റ്റ്’ ആയ 8 എലൈറ്റ് ജെൻ 5 SoC ആവും ഫോണിലുണ്ടാവുക. 165 ഹെർട്‌സ് റിഫ്രഷ് റേറ്റുള്ള വലിയ 6.85 ഇഞ്ച് 2കെ എൽടിപിഒ ഒഎൽഇഡി ഡിസ്പ്ലേയും ഫോണിൽ പ്രതീക്ഷിക്കാം. 7,000 എംഎഎച്ച് ബാറ്ററിയും, 100W വയര്‍ഡ് ചാര്‍ജിങ്ങും 50W വയര്‍ലെസ് ചാര്‍ജിങ്ങും ഈ ഫോണിലുണ്ടായിരിക്കുമെന്ന് ലീക്കുകൾ സൂചിപ്പിക്കുന്നു.


കൂളിംഗ് ഫാൻ ഉൾപ്പെടുന്ന നവീകരിച്ച ആക്റ്റീവ് ഹീറ്റ് ഡിസ്സിപ്പേഷൻ സിസ്റ്റമാണ് ആരാധകരെ ത്രില്ലടിപ്പിക്കുന്ന മറ്റൊരു ഫീച്ചർ. 0.8 മൈക്രോമീറ്റർ പിക്‌സൽ വലുപ്പവും 1/1.95 ഇഞ്ച് സെൻസർ വലുപ്പവുമുള്ള 50 മെഗാപിക്‌സൽ പുതിയ പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ് അടങ്ങുന്ന ട്രിപ്പിൾ കാമറാ സെറ്റപ്പ് കമ്പനി ഈ ഫോണിൽ പരീക്ഷിച്ചേക്കുമെന്നും കിംവദന്തിയു‍ണ്ട്. വിലവിവരങ്ങളും അധികം വൈകാതെ പുറത്തെത്തിയേക്കും

Tags