ഒറ്റയ്ക്ക് താമസിക്കുന്നവരുടെ ജീവൻ രക്ഷിക്കാൻ ആപ്പ് ; യുവാക്കൾക്കിടയിൽ ഹിറ്റായി ‘ആർ യു ഡെഡ്’ ആപ്പ്
ഒറ്റപ്പെടലിന് ആശ്വാസവുമായി മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ച് ചൈന. ‘ആർ യു ഡെഡ്’ എന്ന ആപ്പ് നിലവിൽ ചൈനയിലെ യുവാക്കൾക്കിടയിൽ വമ്പൻ ഹിറ്റാണ്. ഈ ആപ്പിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത് ചൈനയിലെ നഗരങ്ങളിൽ ഒറ്റയ്ക്ക് താമസിക്കുന്നവർ ജീവനോടെയുണ്ടെന്ന് ഉറപ്പുവരുത്തലാണ്.
tRootC1469263">ഒറ്റപ്പെടലും ഏകാന്തതയും വർദ്ധിച്ചുവരുന്ന സമൂഹത്തിൽ, ആരെങ്കിലും മരിച്ചാൽ ദിവസങ്ങളോളം പുറംലോകം അറിയാത്ത സാഹചര്യം ഒഴിവാക്കുക എന്ന പ്രധാന ലക്ഷ്യത്തോടെയാണ് ഈ ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ആപ്പ് ഉപയോഗിക്കുന്നതിന് പ്രത്യേക രീതിയുണ്ട്. അത് ഇങ്ങനെയാണ്, രജിസ്റ്റർ ചെയ്ത ഉപഭോക്താക്കൾ ഓരോ രണ്ട് ദിവസം കൂടുമ്പോഴും ആപ്പിൽ ലോഗിൻ ചെയ്ത് ഒരു ബട്ടൺ അമർത്തി താൻ സുരക്ഷിതനാണെന്ന് ഉറപ്പുവരുത്തണം. ഈ രണ്ട് ദിവസത്തിനുള്ളിൽ ആപ്പിൽ ചെക്ക്-ഇൻ ചെയ്തില്ലെങ്കിൽ, ആപ്പ് ഉടൻ തന്നെ എമർജൻസി കോൺടാക്റ്റുകളെ വിവരം അറിയിക്കും.
കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് ഈ ആപ്പിന്റെ പ്രവർത്തനമാരംഭിച്ചത്. നിലവിൽ ചൈനയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെടുന്ന ‘പെയ്ഡ്’ ആപ്പായി മാറി. 2030-ഓടെ ചൈനയിൽ ഏകദേശം 20 കോടിയോളം ആളുകൾ ഒറ്റയ്ക്ക് താമസിക്കുന്ന അവസ്ഥയുണ്ടാകുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ ഈ ആപ്പ് ഒരു സുരക്ഷാ കവചമായി പ്രവർത്തിക്കുമെന്നാണ് വിലയിരുത്തൽ.
.jpg)


