സ്മാർട്ട് ഗ്ലാസ് വിപണിയിലേക്ക് ചുവടുവെക്കാൻ ഒരുങ്ങി ആപ്പിൾ
ആപ്പിളും സ്മാർട്ട് ഗ്ലാസ് വിപണിയിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നിലവിലുള്ള സ്മാർട്ട് ഗ്ലാസുകളുമായി ബന്ധപ്പെട്ട് ഉയരുന്ന പ്രധാന വെല്ലുവിളിയായ സ്വകാര്യതാ ആശങ്കകൾ പരിഹരിക്കുന്നതിനാണ് ആപ്പിൾ തങ്ങളുടെ വികസന ഘട്ടത്തിൽ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത്. റിപ്പോർട്ടുകൾ പ്രകാരം 2027 ജൂണിൽ നടക്കുന്ന ആപ്പിളിന്റെ ഡെവലപ്പർ കോൺഫറൻസിൽ ഈ ഉപകരണം അവതരിപ്പിക്കുകയും, അതേ വർഷം അവസാനത്തോടെ വിപണിയിൽ എത്തിക്കുകയും ചെയ്തേക്കും.
ഫോട്ടോകളോ വീഡിയോകളോ നേരിട്ട് പകർത്താൻ കഴിയാത്തതും, സെൻസിങ്ങിനായി മാത്രം പ്രവർത്തിക്കുന്നതുമായ പ്രത്യേക ക്യാമറ സാങ്കേതികവിദ്യയാണ് ആപ്പിൾ ഇതിനായി പരിഗണിക്കുന്നത്. ഉപയോക്താക്കളുടെയും മറ്റുള്ളവരുടെയും സ്വകാര്യത പൂർണ്ണമായി ഉറപ്പാക്കുന്ന തരത്തിൽ സാങ്കേതികവിദ്യ മാറ്റിയെടുക്കാൻ ശ്രമിക്കുന്നതിനാലാണ് ഉൽപ്പന്നത്തിന്റെ വികസന പ്രവർത്തനങ്ങൾ നീണ്ടുപോകുന്നത്. മെറ്റയുടെ എഐ സ്മാർട്ട് ഗ്ലാസുകൾ സ്മാർട്ട് ഗ്ലാസ് വിപണിയിലേക്ക് ചുവടുവെക്കാൻ ഒരുങ്ങി ആപ്പിൾവിപണിയിലിറങ്ങിയതിന് പിന്നാലെ, അനുമതിയില്ലാതെ ദൃശ്യങ്ങൾ പകർത്തുന്നതിനെതിരെ ബ്രിട്ടനിലും അമേരിക്കയിലും വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. റെക്കോർഡിങ് ലൈറ്റുകൾ മറച്ചുപിടിച്ച് ദൃശ്യങ്ങൾ പകർത്തുന്നത് സുരക്ഷാ ഭീഷണിയാണെന്ന് വിമർശനം ഉയർന്നിരുന്നു.
ഇതേത്തുടർന്ന് പൊതുശൗചാലയങ്ങൾ, ലോക്കർ റൂമുകൾ, സ്കൂളുകൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ ഗ്ലാസുകൾ ഓഫ് ചെയ്യണമെന്ന് മെറ്റ ഉപയോക്താക്കളോട് നിർദ്ദേശിച്ചു. കൂടാതെ തടസ്സമുണ്ടാക്കുന്ന വീഡിയോകൾ അപ്‌ലോഡ് ചെയ്യുന്ന അക്കൗണ്ടുകൾ വിലക്കുമെന്ന് ഇൻസ്റ്റാഗ്രാം തലവൻ ആദം മോസ്സെരിയും വ്യക്തമാക്കുകയുണ്ടായി. മെറ്റ നേരിട്ട ഇത്തരം വിവാദങ്ങൾ മുൻനിർത്തിയാണ് ആപ്പിൾ കൂടുതൽ സുരക്ഷിതമായ സ്മാർട്ട് ഗ്ലാസുകൾ വികസിപ്പിക്കാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
.jpg)

