ഏറ്റവും പുതിയ മാക്ബുക്ക് ഇറക്കി ആപ്പിള്‍


മാക്ബുക്ക് എയര്‍ പുതുക്കി ആപ്പിള്‍. കഴിഞ്ഞ വര്‍ഷം ഐപാഡ് പ്രോ (2024)യില്‍ ആണ് ആദ്യമായി 10-കോര്‍ M4 ചിപ്പ് ഉപയോഗിച്ചിരുന്നത്. മാക്ബുക്ക് എയര്‍ (2025) 13 ഇഞ്ച്, 15 ഇഞ്ച് ലിക്വിഡ് റെറ്റിന ഡിസ്പ്ലേ ഓപ്ഷനുകളില്‍ ലഭ്യമാണ്. കൂടാതെ 16 ജിബി റാമും വരുന്നു. 2 ടിബി വരെ എസ്എസ്ഡി സ്റ്റോറേജില്‍ ഇത് കോണ്‍ഫിഗര്‍ ചെയ്യാന്‍ കഴിയും. ആപ്പിളിന്റെ ഏറ്റവും പുതിയ മാക്ബുക്ക് ആപ്പിള്‍ ഇന്റലിജന്‍സ് സപ്പോര്‍ട്ട് വാഗ്ദാനം ചെയ്യുന്നു. മാകോസ് സെക്വോയയിലാണ് പ്രവര്‍ത്തിക്കുന്നത്.
ഇന്ത്യയിലെ വില
ഇന്ത്യയിലെ മാക്ബുക്ക് എയര്‍ (2025) 16 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് വില 99,900 രൂപ മുതല്‍ ആരംഭിക്കുന്നു. 15 ഇഞ്ച് വേരിയന്റിന്റെ (16GB+256GB) വില 1,24,900 രൂപ മുതലാണ് ആരംഭിക്കുന്നത്.
പുതിയ മാക്ബുക്ക് എയര്‍ മോഡല്‍ പ്രീ- ഓര്‍ഡറിന് ലഭ്യമാണ്. മാര്‍ച്ച് 12 മുതല്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തും. മിഡ്നൈറ്റ്, സില്‍വര്‍, സ്‌കൈ ബ്ലൂ, സ്റ്റാര്‍ലൈറ്റ് എന്നീ നിറങ്ങളില്‍ ലഭ്യമാകും.
സവിശേഷതകള്‍
224ppi പിക്‌സല്‍ സാന്ദ്രതയും 500nits വരെ പീക്ക് ബ്രൈറ്റ്നസും ഉള്ള 13-ഇഞ്ച് (2,560×1,664 പിക്സലുകള്‍) ഉം 15-ഇഞ്ച് (2,880×1,864 പിക്സലുകള്‍) ഉം സൂപ്പര്‍ റെറ്റിന ഡിസ്പ്ലേകളാണ് മാക്ബുക്ക് എയര്‍ (2025) ല്‍ സജ്ജീകരിച്ചിരിക്കുന്നത്. രണ്ട് ബാഹ്യ ഡിസ്പ്ലേകള്‍ 6K റെസല്യൂഷന്‍ വരെ ലാപ്ടോപ്പ് സപ്പോര്‍ട്ട് ചെയ്യുന്നു.
