എഐ ചാറ്റ്ബോട്ടുകളിൽ പ്രതീക്ഷിച്ച ഫലം കിട്ടുന്നില്ലേ; പ്രോംപ്റ്റുകൾ നൽകുമ്പോൾ ഇവ ശ്രദ്ധിക്കൂ


കിടിലൻ ഫോട്ടോകളിലും വീഡിയോകളിലും പ്രതീക്ഷയർപ്പിച്ച് എഐ ചാറ്റ്ബോട്ടുകളെ ആശ്രയിക്കുന്നവരാണ് അധികപേരും. എന്നാൽ പലപ്പോഴും പ്രതീക്ഷിച്ച റിസൾട്ട് ആയിരിക്കില്ല ലഭിക്കുക. ഇതിന് പ്രധാന കാരണം നാം നൽകുന്ന പ്രോംപ്റ്റുകളാണ്. പ്രോംപ്റ്റുകളിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ കിടിലോസ്കി റിസൾട്ട് നമുക്കും ലഭിക്കും. അവ താഴെ കൊടുക്കുന്നു.
tRootC1469263">മിക്ക ആളുകളും ദൈനംദിന സംഭാഷണങ്ങളിൽ ഉപയോഗിക്കുന്ന അതേ രീതിയിലാണ് എഐ ചാറ്റ്‌ബോട്ടുകളെയും സമീപിക്കുന്നത്. ഒരു വ്യക്തിയോട് എന്നപോലെ മര്യാദയോടെ പെരുമാറുകയോ ചോദ്യം രൂപപ്പെടുത്തുകയോ ചെയ്യുന്നത് പലരും സ്വാഭാവികമായി ചെയ്യുന്നതാണ്. മിക്കവരും പ്രോംപ്റ്റിൽ ‘നിങ്ങൾക്ക് കഴിയുമോ’ എന്ന് ചോദിക്കാറുണ്ട്. ഇത് റിസൾട്ടിനെ ഗുരുതരമായി ബാധിക്കുന്നതാണ്.

എഐയുടെ ശേഷി സ്ഥിരീകരിക്കുന്ന പ്രതികരണം പോലും ചിലപ്പോൾ ലഭിച്ചേക്കാം. നിങ്ങളുടെ പ്രോംപ്റ്റിനെ ചോദ്യമായോ അനുമതിക്കായുള്ള അഭ്യർഥനയായോ രൂപപ്പെടുത്തുമ്പോൾ, ചാറ്റ്‌ബോട്ട് അതിനെ ഒരു നിർദ്ദേശമായി കണക്കാക്കിയേക്കാം. AI-ക്ക് അനുമതി ആവശ്യമില്ല. മറിച്ച് വ്യക്തമായ നിർദ്ദേശങ്ങൾ പാലിക്കുന്നതിനാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നത് എപ്പോഴും ഓർക്കുക. അതിനാൽ, വ്യക്തികളോട് സഹായം അഭ്യർഥിക്കുന്നതോ പോലെയുള്ള വാക്കുകൾ ഒഴിവാക്കി നല്ല റിസൾട്ട് ലഭിക്കുന്ന കൃത്യമായ പ്രോംപ്റ്റുകൾ ഉപയോഗിക്കുക.