വാട്‌സ്ആപ്പില്‍ അബദ്ധത്തില്‍ ബ്ലോക്ക് ചെയ്ത നമ്പറുകള്‍ കണ്ടെത്താം
ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഉപയോക്താക്കളുടെ ഏറ്റവും ജനപ്രിയമായ ഇന്‍സ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്‌ഫോമുകളില്‍ ഒന്നാണ് വാട്‌സ്ആപ്പ് . നിരവധി ഫീച്ചറുകളാണ് വാട്‌സ്ആപ്പില്‍ നമുക്ക് ഗുണപ്രദമായി ഉള്ളത്. അത്തരത്തില്‍ ഒന്നാണ് ആവശ്യമില്ലാത്ത നമ്പര്‍ ബ്ലോക്ക് ചെയ്യാനുള്ള സവിശേഷിത. സ്പാം കോളുകള്‍, അനാവശ്യ സന്ദേശങ്ങള്‍, അജ്ഞാത കോളര്‍മാര്‍ ഇവരെയൊക്കെ ഒഴിവാക്കാന്‍ ഒരാള്‍ക്ക് വാട്‌സാപ്പില്‍ ആ പ്രത്യേക നമ്പര്‍ ബ്ലോക്ക് ചെയ്യാന്‍ കഴിയും. ഒരാള്‍ മനപ്പൂര്‍വ്വമായും അബദ്ധത്തിലും ചില നമ്പറുകള്‍ ബ്ലോക്ക് ചെയ്‌തേക്കാം. എന്നാല്‍ അബദ്ധത്തില്‍ ഒരാള്‍ കോണ്‍ടാക്ടിലുള്ള ഒരാളെ ബ്ലോക്ക് ചെയ്താലോ ?
അത്തരത്തില്‍ നിങ്ങള്‍ ബ്ലോക്ക് ചെയ്ത കോണ്‍ടാക്ടുകളുടെ ലിസ്റ്റ് ലഭിക്കണമെങ്കില്‍ ഇന്‍സ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്‌ഫോം എല്ലാ കോണ്‍ടാക്ടുകളും ഒരിടത്ത് കാണാനുള്ള ഓപ്ഷന്‍ നല്‍കുന്നു. ഈ ലിസ്റ്റ് എങ്ങനെ ലഭിക്കും എന്നറിഞ്ഞാല്‍ ഉപയോക്താക്കള്‍ക്ക് അവരുടെ സംഭാഷണങ്ങളുടെയും കോണ്‍ടാക്ടുകളുടെയും നിയന്ത്രണം നിലനിര്‍ത്താന്‍ സഹായിക്കും.
വാട്‌സാപ്പില്‍ ബ്ലോക്ക് ചെയ്ത നമ്പര്‍ എങ്ങനെ കണ്ടെത്താം
ഐഫോണില്‍
iphone ല്‍ വാട്‌സ്ആപ്പ് തുറക്കുക.
ഫോണിന്റെ സ്‌ക്രീനിന്റെ താഴെ വലതുവശത്തുള്ള പ്രൊഫൈല്‍ ഐക്കണില്‍ ടാപ്പ് ചെയ്യുക.
അടുത്തതായി privacy യില്‍ ക്ലിക്ക് ചെയ്യുക.
അവിടെ കോണ്‍ടാക്ടുകളിലേക്ക് സ്‌ക്രോള്‍ ചെയ്ത് അതില്‍ ടാപ്പ് ചെയ്യുക.
നിങ്ങള്‍ ബ്ലോക്ക് ചെയ്ത ആളുകളുടെ കോണ്‍ടാക്ടുകള്‍ ഇവിടെ കാണാം.
ഓരോ നമ്പറിലും വെവ്വേറെ ടാപ്പ് ചെയ്ത് നിങ്ങള്‍ക്ക് അണ്‍ബ്ലോക്ക് ചെയ്യാന്‍ സാധിക്കും.
ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണില്‍
നിങ്ങളുടെ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണില്‍ വാട്‌സ്ആപ്പ് തുറക്കുക.
ഫോണിന്റെ സ്‌ക്രീനിന്റെ മുകള്‍വശത്തുള്ള പ്രൊഫൈല്‍ ഐക്കണില്‍ ടാപ്പ് ചെയ്യുക.
അടുത്തതായി privacy യില്‍ ടാപ്പ് ചെയ്യുക.
കോണ്‍ടാക്ടുകളിലേക്ക് പോവുക.
ഇവിടെ ബ്ലോക്ക് ചെയ്ത നമ്പറുകളുടെ എണ്ണം കാണിക്കുന്ന അക്കൗണ്ടുകള്‍ കാണാന്‍ സാധിക്കും.
ആവശ്യമുള്ള നമ്പറുകളില്‍ ടാപ്പ് ചെയ്ത് നിങ്ങള്‍ക്ക് ഒരു നമ്പര്‍ അണ്‍ബ്ലോക്ക് ചെയ്യാന്‍ സാധിക്കും.
വാട്‌സ്ആപ്പ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍
നിങ്ങള്‍ ആരെയെങ്കിലും ബ്ലോക്ക് ചെയ്തിട്ടുണ്ടെങ്കിലും ആ വ്യക്തിയും നിങ്ങളും ഏതെങ്കിലും ഒരു ഗ്രൂപ്പില്‍ ഒന്നിച്ചുണ്ടെങ്കില്‍ ആ ഗ്രൂപ്പില്‍ നിങ്ങള്‍ക്ക് സന്ദേശങ്ങള്‍ പരസ്പരം കാണാന്‍ കഴിയും. നിങ്ങള്‍ അവരെ ബ്ലോക്ക് ചെയ്താലും ആ ഗ്രൂപ്പിലെ ആളുകളുടെ ഓണ്‍ലൈന്‍ പട്ടികയില്‍ നിങ്ങള്‍ ഉള്‍പ്പെടും. എന്നിരുന്നാലും, ബ്ലോക്ക് ചെയ്ത ഉപയോക്താവിന് നിങ്ങള്‍ ഓണ്‍ലൈനിലാണോ അല്ലയോ എന്ന് കാണാന്‍ കഴിയില്ല.
ഒരാളെ നിങ്ങള്‍ ബ്ലോക്ക് ചെയ്തുകഴിഞ്ഞാല്‍ ആ കോണ്‍ടാക്ടുകള്‍ക്ക് നിങ്ങളുടെ സ്റ്റാറ്റസ് കാണാന്‍ സാധിക്കില്ല. എന്നിരുന്നാലും നിങ്ങള്‍ ബ്ലോക്ക് ചെയ്യുന്നതിന് മുന്‍പ് പോസ്റ്റ് ചെയ്ത സ്റ്റാറ്റസുകള്‍ അവര്‍ക്ക് തുടര്‍ന്നും കാണാന്‍ കഴിയും. നിങ്ങള്‍ ബ്ലോക്ക് ചെയ്യുന്നതിന് മുന്‍പ് അല്ലെങ്കില്‍ നിങ്ങളുടെ ഫോണിന്റെ അഡ്രസ് ബുക്കില്‍ നിന്ന് ഇല്ലാതാക്കുന്നതിന് മുന്‍പ് സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്ത കോണ്‍ടാക്ടുകളുടെ സ്റ്റാറ്റസ് നിങ്ങള്‍ക്ക് കാണാന്‍ കഴിയും. 24 മണിക്കൂറിന് ശേഷം സ്റ്റാറ്റസ് അപ്രത്യക്ഷമായാല്‍ പിന്നീട് ആ കോണ്‍ടാക്റ്റിന്റെ സ്റ്റാറ്റസ് കാണാന്‍ കഴിയില്ല.
.jpg)


