ആധാർ ഇനി വാട്സ്ആപ്പിലും ലഭിക്കും ; സേവനങ്ങൾ ലളിതമാക്കാൻ കേന്ദ്ര സർക്കാർ

whats

 ന്യൂഡൽഹി  ഇന്ത്യക്കാരുടെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയായി ആധാർകാർഡ് മാറി. അതുകൊണ്ടുതന്നെ അതിൻ്റെ സുരക്ഷയും, ഉപയോഗിക്കാനുള്ള രീതിയും എളുപ്പമാക്കുകയാണ് കേന്ദ്ര സർക്കാർ.  യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) നൽകുന്ന 12 അക്ക തിരിച്ചറിയൽ നമ്പറാണ് ആധാർ.  പെൻഷനുകൾ, സബ്‌സിഡികൾ, പാസ്‌പോർട്ട്, ബാങ്ക് അക്കൗണ്ടുകൾ തുടങ്ങിയ നിരവധി സർക്കാർ സേവനങ്ങൾക്ക് ആധാർ പ്രധാന രേഖയാണ്.

tRootC1469263">

സർക്കാർ നൽകുന്ന സേവനങ്ങളുടെ ലഭ്യത സുഗമമാക്കുന്നതിനുള്ള പ്രധാനപ്പെട്ട ഒരു നിർദേശമാണ് ഇപ്പോൾ മുന്നോട്ടുവെച്ചത്.  ഡിജിറ്റൽ ഇന്ത്യയിലേക്കുള്ള അതിവേഗ യാത്ര തന്നെയാണ് കാരണം. ആധാർ കാർഡ് ഡൗൺലോഡ് ചെയ്യാൻ ഉപയോക്താക്കൾക്ക് ഇനി UIDAI വെബ്‌സൈറ്റിലേക്ക് പോകേണ്ടതില്ല. അതും അല്ലെങ്കിൽ DigiLocker ആപ്ലിക്കേഷൻ തുറക്കേണ്ടതില്ല. 

വാട്ട്‌സ്ആപ്പ് വഴി നേരിട്ട് ആധാർ കാർഡ് ലഭിക്കാൻ കഴിയുന്ന തരത്തിലുള്ള മാറ്റമാണ് അവതരിപ്പിച്ചിരിക്കുന്നത്.  MyGov Helpdesk WhatsApp ചാറ്റ്‌ബോട്ട് വഴി ആധാർ കാർഡുകൾ ഡൗൺലോഡ് ചെയ്യാം. ആധാർ ആക്‌സസ് ചെയ്യുന്നതിന് കൂടുതൽ സൗകര്യപ്രദവും വേഗമേറിയതുമാക്കും. 
പല ഉപയോക്താക്കൾക്കും UIDAI വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യേണ്ടിവരുകയാണ് പലപ്പോഴും‌. OTP-ക്കായി ലഭിച്ചശേഷം, PDF ഫോർമാറ്റിൽ ആധാർ കാർഡ് ഡൗൺലോഡ് ചെയ്യണം. എന്നാൽ ആധാർ കാർഡുകൾ വാട്ട്‌സ്ആപ്പ് സേവനം ആരംഭിച്ചതോടെ, ഈ പ്രക്രിയ വളരെ ലളിതമായി.
പുതിയ സേവനം ഉപയോഗിക്കാൻ ആധാർ നമ്പർ നൽകി മൊബൈലുമായി ലിങ്ക് ചെയ്യേണ്ടതുണ്ട്, ഒരു സജീവ ഡിജിലോക്കർ അക്കൗണ്ട് സൃഷ്ടിച്ച് ഫോണിൽ MyGov Helpdesk WhatsApp നമ്പർ (+919013151515) സേവ് ചെയ്യണം.

1. മൊബൈൽ ഫോണിലെ കോൺടാക്റ്റുകളിൽ +91-9013151515 എന്ന നമ്പർ സേവ് ചെയ്യുക.

2.വാട്ട്‌സ്ആപ്പ് ആപ്ലിക്കേഷൻ തുറന്ന് ഈ നമ്പറിലേക്ക് ഹായ് അല്ലെങ്കിൽ ഹെലോ എന്ന് അയയ്ക്കുക.

3. ചാറ്റ്ബോട്ട് ഡിജിലോക്കർ സേവനങ്ങളുടെ ഒരു മെനു പ്രദർശിപ്പിക്കും. ഡിജിലോക്കർ തിരഞ്ഞെടുക്കുക.

4.ഡിജിലോക്കറിൽ ഒരു അക്കൗണ്ട് സൃഷ്ടിക്കുന്നത് സ്ഥിരീകരിക്കാൻ നിങ്ങളോട് ആവശ്യപ്പെടും.

5. നിങ്ങളുടെ ഡിജിലോക്കർ അക്കൗണ്ട് വിജയകരമായി സൃഷ്ടിച്ചുകഴിഞ്ഞാൽ, നിങ്ങളുടെ 12 അക്ക ആധാർ തിരിച്ചറിയൽ നമ്പർ നൽകേണ്ടതുണ്ട്.

6.നിങ്ങളുടെ ആധാർ കാർഡ് രജിസ്റ്റർ ചെയ്യുന്ന സമയത്ത് നൽകിയ മൊബൈൽ നമ്പറിലേക്ക് SMS വഴി ഒരു OTP (വൺ ടൈം പാസ്‌വേഡ്) ലഭിക്കും.

7. വെരിഫിക്കേഷന് ശേഷം,ആധാറുമായി ബന്ധപ്പെട്ട എല്ലാ രേഖകളുടെയും ‌‌ ലിസ്റ്റ് കാണും. അത് PDF ഫയൽ ഫോർമാറ്റിൽ ഡൗൺലോഡ് ചെയ്യാൻ ആധാർ തിരഞ്ഞെടുക്കുക, വാട്ട്‌സ്ആപ്പ് ആപ്ലിക്കേഷനിൽ നേരിട്ട് സേവ് ചെയ്യപ്പെടും.

ഈ സേവനം ഒരു സമയം ഒരു പിഡിഎഫ് അല്ലെങ്കിൽ ഡോക്യുമെന്റ് മാത്രമേ ഡൗൺലോഡ് ചെയ്യാൻ അനുവദിക്കുന്നുള്ളൂ. 

വാട്ട്‌സ്ആപ്പ് ഡൗൺലോഡ് ഓപ്ഷൻ ഉപയോഗിക്കുന്നതിന് മുമ്പ് ആധാർ നമ്പർ ഡിജിലോക്കറുമായി ലിങ്ക് ചെയ്തിരിക്കേണ്ടതും ഒരു ആവശ്യകതയാണ്.  ആധാർ നിലവിൽ നിങ്ങളുടെ ഡിജിലോക്കർ അക്കൗണ്ടിൽ കാണിക്കുന്നില്ലെങ്കിൽ, വാട്ട്‌സ്ആപ്പ് ഫീച്ചർ ഉപയോഗിക്കുന്നതിന് മുമ്പ് ഡിജിലോക്കർ ആപ്പ് വഴിയോ ഔദ്യോഗിക വെബ്‌സൈറ്റിലോ ലിങ്ക് ചെയ്യാം.

Tags