ഇനി ആധാർ അപ്ഡേറ്റുകൾ വീട്ടിലിരുന്ന് ചെയ്യാം: പരിഷ്‌കരണവുമായി UIDAI

adhar
adhar

ആധാറിൽ പുത്തൻ പരിഷ്കരണങ്ങൾ വരുത്താൻ യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ.  ഈ വർഷം നവംബറോടെയായിരിക്കും പരിഷ്കരണം ഉണ്ടാകുക. സൂചനകൾ UIDAI സിഇഒ ഭുവനേശ് കുമാർ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.

ആധാറിലെ വിവരങ്ങൾ അപഡേറ്റ് ചെയ്യുന്ന രീതി ലഘൂകരിക്കുകയും. ആധാറിന്റെ ഫോട്ടോസ്റ്റാറ്റ് ഉപയോ​ഗം കുറയ്ക്കുകയും ചെയ്യുന്ന തരിത്തിലുള്ള പരിഷ്കരണങ്ങളായിരിക്കും വരുക.

tRootC1469263">


ആധാറിലെ വിവരങ്ങളിൽ വിരലടായളവും, ഐറിസും ഒഴികെ ഉപയോ​ക്താവിന് വീട്ടിൽ തന്നെയിരുന്ന് അപ്ഡേറ്റ് ചെയ്യാൻ പറ്റുന്ന തരത്തിലുള്ള മാറ്റങ്ങളാണ് വരുന്നത്. അതു കൂടാതെ ക്യൂ ആർ കോഡ‍് അടിസ്ഥാനമാക്കി ഡിജിറ്റൽ ആധാർ സംവിധാനവും രൂപീകരിക്കും. ഇതോടെ ആധാറിന്റെ ഫോട്ടോസ്റ്റാറ്റ് സമർപ്പിക്കുന്നതിന് മാറ്റവും ഉണ്ടാകും.

ഹോട്ടൽ ചെക്ക്-ഇന്നുകൾ, ട്രെയിൻ യാത്ര, പ്രോപ്പർട്ടി രജിസ്‌ട്രേഷനുകൾ തുടങ്ങിയ സേവനങ്ങളിൽ ഇനി ആധാർ ഇങ്ങനെ ഉപയോ​ഗിക്കാനാകും. പൂർണമായ ഡാറ്റയോ, ഭാ​ഗികമായ ഡാറ്റയോ എങ്ങനെയാണ് ഷെയർ ചെയ്യേണ്ടത് എന്ന് ഉപയോ​ക്താവിന് തീരുമാനിച്ച് ആധാർ ഡിജിറ്റലായി ഷെയർ ചെയ്യാൻ കഴിയും.

Also Read: എൻറെ ജില്ല ആപ്പിലൂടെ റേറ്റ് ചെയ്യാം; വിരൽത്തുമ്പിൽ സേവനങ്ങളുടെ ഗുണമേന്മ വിലയിരുത്താനുള്ള സൗകര്യമൊരുക്കി കെഎസ്ഇബി

ഇതിലൂടെ ആധാർ ദുരുപയോ​ഗം ചെയ്യുന്നത് തടയുക എന്നതാണ് ലക്ഷ്യംവെയ്ക്കുന്നത്. ആധാർ അധിഷ്ഠിത സേവനങ്ങളുടെ വ്യാപ്തി വിപുലീകരിക്കുന്നതിനെക്കുറിച്ച് UIDAI ചർച്ചകൾ നടത്തുന്നുണ്ടെന്നും UIDAI സിഇഒ ഭുവനേശ് കുമാർ പറഞ്ഞു.

whatsapp

Tags