വാട്‌സ്ആപ്പ് ഗ്രൂപ്പ് കോളില്‍ ഇനി 32 പേരെ ഉള്‍ക്കൊള്ളിക്കാം

google news
Whatsapp
പുതിയ ഫീച്ചര്‍ സജ്ജമാക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

വാട്‌സ്ആപ്പില്‍ വരുന്ന പുതിയ ഫീച്ചറുകള്‍ ഏറെ ആകാംക്ഷയോടെയാണ് ജനങ്ങള്‍ നോക്കിക്കാണാറുള്ളത്. ഇപ്പോഴിതാ, ഗ്രൂപ്പ് കോളില്‍ നിരവധി പേരെ ഉള്‍പ്പെടുത്താന്‍ സാധിക്കുന്ന വിധം പുതിയ ഫീച്ചര്‍ സജ്ജമാക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒരു ഗ്രൂപ്പ് കോളില്‍ പരമാവധി എട്ട് പേരെയാണ് നിലവില്‍ ഉള്‍പ്പെടുത്താനാകുക. എന്നാല്‍, ഇനി 32 പേരെ ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കുന്ന വിധം പുതിയ ഫീച്ചര്‍ വരുന്നുവെന്നാണ് സൂചന. കൂടാതെ, മറ്റ് പല ഫീച്ചേഴ്‌സും വാട്‌സ്ആപ്പില്‍ പുതിയതായി ചേര്‍ക്കപ്പെടുന്നുണ്ട്. ഇമോജി ഉപയോഗിച്ച് റിയാക്ഷന്‍ രേഖപ്പെടുത്തുന്ന രീതി. ഇത് നിലവില്‍ ഫേസ്ബുക്കിലും മെസഞ്ചറിലും ലഭ്യമാണ്. വോയ്‌സ് മെസേജ് ബബിള്‍ ഡിസൈനുകള്‍, ഫേവറേറ്റ് പട്ടികയില്‍ ഗ്യാലറിയിലെ മീഡിയ ഉള്‍ക്കൊള്ളിക്കല്‍ എന്നീ ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്തേക്കാം. ഒപ്പം വാട്‌സാപ്പ് അക്കൗണ്ടിനെ ടാബ്ലെറ്റ്, കമ്പ്യൂട്ടര്‍, ലാപ്‌ടോപ് എന്നിവയുമായി പെയര്‍ ചെയ്യാനുള്ള സംവിധാനവും പ്രാബല്യത്തില്‍ വരും.

Tags