ബിഎസ്എന്‍എല്‍ ഉടന്‍ 5ജിയിലേക്ക്

Good news for customers; BSNL 5G is coming, first in these cities
Good news for customers; BSNL 5G is coming, first in these cities
ടെലികോം രംഗത്ത് പ്രതാപം തിരിച്ചുപിടിക്കാന്‍  ബിഎസ്എന്‍എല്‍.വരുന്ന ആറ് മുതല്‍ എട്ട് മാസത്തിനുള്ളില്‍ ബിഎസ്എന്‍എല്‍ 4ജി ടവറുകള്‍ 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യുമെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അടുത്തിടെ വ്യക്തമാക്കിയിരുന്നു. 4ജി പോലെതന്നെ തദ്ദേശീയമായി വികസിപ്പിച്ച 5ജി സാങ്കേതികവിദ്യയിലാണ് ബിഎസ്എന്‍എല്‍ അഞ്ചാം തലമുറ നെറ്റ്‌വര്‍ക്കും രാജ്യത്ത് ഒരുക്കുന്നത്. 5ജിയും സാധ്യമാകുന്നതോടെ ഉപഭോക്തൃ അടിത്തറ വര്‍ധിപ്പിക്കാനും മെച്ചപ്പെട്ട സേവനം നല്‍കാനും ബിഎസ്എന്‍എല്ലിനാകുമെന്നാണ് പ്രതീക്ഷ. ഇക്കഴിഞ്ഞ സെപ്റ്റംബർ 27ന് പ്രധാനമന്ത്രി നരേന്ദ്ര മോദി 92,564 'മെയ്‌ഡ‍് ഇന്‍ ഇന്ത്യ' 4ജി ടവറുകൾ ഉദ്ഘാടനം ചെയ്‌തിരുന്നു.
 

Tags