ചെന്നൈ-ഗുജറാത്ത് മത്സരത്തിന് ജിയോസിനിമയിലെ വ്യൂവർഷിപ്പ് 2.5 കോടി

കൊച്ചി : ചൊവ്വാഴ്ച നടന്ന ചെന്നൈ സൂപ്പർ കിംഗ്‌സ് , ഗുജറാത്ത് ടൈറ്റൻസ് മത്സരത്തിൽ കാഴ്ചക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോർഡിട്ട് ജിയോസിനിമ. മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്‌സിലെ അവസാന ഓവറുകളിൽ ജിയോസിനിമയിലെ കാഴ്ചക്കാരുടെ എണ്ണം 2.5 കോടിയിലെത്തി. പ്ലേ ഓഫ് മത്സരത്തിൽ 16 റൺസിന് ജയിച്ചാണ് ചെന്നൈ സൂപ്പർ കിംഗ്‌സ് ഫൈനലിലേക്ക് കടന്നത്.ഏപ്രിൽ 17ന് നടന്ന ചെന്നൈ-ബാംഗ്ലൂർ മത്സരത്തിൽ രജിസ്റ്റർ ചെയ്ത 2.4 കോടിയാണ് ജിയോസിനിമയിലെ മുൻ വ്യൂവർഷിപ്പ് റെക്കോർഡ്.
ജിയോസിനിമയിൽ സൗജന്യമായാണ് ഐ പി എൽ സ്ട്രീം ചെയ്യുന്നത് . പ്ലാറ്റ്‌ഫോമിലെ മൊത്തം വീഡിയോ കാഴ്‌ചകൾ ഇതിനകം 1300 കോടി കടന്ന് ലോക റെക്കോർഡ് സൃഷ്ടിച്ചു. ഓരോ കാഴ്‌ചക്കാരനും ഓരോ മത്സരത്തിലും ചെലവിടുന്ന ശരാശരി സ്ട്രീമിംഗ് സമയം 60 മിനിറ്റാണ്. സ്പോൺസർഷിപ്പുകളുടെയും പരസ്യദാതാക്കളുടെയും എണ്ണത്തിലും , ജിയോസിനിമ റെക്കോർഡ് രേഖപ്പെടുത്തിയിട്ടുണ്ട്.