ബിജെപി ദേശീയ ഒബിസി മോര്‍ച്ചയുടെ പ്രത്യേക ക്ഷണിതാവായി യുസ്വേന്ദ്ര ചഹല്‍

yuzvendra

ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ ശനിയാഴ്ച പ്രഖ്യാപിച്ച സംഘടനാ പുനഃസംഘടനയുടെ ഭാഗമായാണ് നിയമനം.

ഭാരതീയ ജനതാ പാര്‍ട്ടിയുടെ (ബിജെപി) ഒബിസി മോര്‍ച്ച എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചഹലിനെ പ്രത്യേക ക്ഷണിതാവായി നിയമിച്ചു.

ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ ശനിയാഴ്ച പ്രഖ്യാപിച്ച സംഘടനാ പുനഃസംഘടനയുടെ ഭാഗമായാണ് നിയമനം. ഒബിസി മോര്‍ച്ചയുടെ ദേശീയ ഭാരവാഹികള്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, വിവിധ വിഭാഗങ്ങളുടെ ചുമതലക്കാര്‍ എന്നിവരെയും പുതിയ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Tags