‘ഞങ്ങളുടെ നേതാവിനെ വധിച്ച അമേരിക്ക വേദിയാകുന്ന ലോകകപ്പിന് ഇല്ല’ ; ഫിഫ ലോകകപ്പ് ഫുട്‌ബോളിൽ നിന്ന് പിന്മാറി ഇറാൻ
ഫിഫ ലോകകപ്പ് ഫുട്‌ബോളിൽ നിന്ന് ഇറാൻ പിന്മാറി. തങ്ങളുടെ നേതാവിനെ വധിച്ച അമേരിക്ക വേദിയാകുന്ന ലോകകപ്പിന് ഇല്ലെന്ന് ഇറാൻ കായിക മന്ത്രി വ്യക്തമാക്കി. അമേരിക്കയുടെ ആക്രമങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ടതായും അഹമ്മദ് ഡോയാൻമാലി പറഞ്ഞു. എന്നാൽ ഫുട്‌ബോൾ ലോകകപ്പിൽ പങ്കെടുക്കാൻ ഇറാനിയൻ ടീമിനെ ട്രംപ് സ്വാഗതം ചെയ്തു.
tRootC1469263">ഞങ്ങളുടെ കുട്ടികൾ സുരക്ഷിതരല്ല. അടിസ്ഥാനപരമായി പങ്കെടുക്കുന്നതിനുള്ള സാഹചര്യം നിലവിലില്ല – ഡോയാൻമാലി പറഞ്ഞു. സുരക്ഷാ – നയതന്ത്ര കാരണങ്ങളാൽ അമേരിക്കയിൽ കളിക്കാൻ ആവില്ലെന്ന് കായിക മന്ത്രി വ്യക്തമാക്കി. ഒൻപത് മാസത്തിനിടെ അമേരിക്കയുടെ ഭാഗത്തുനിന്ന് രണ്ട് ആക്രമണങ്ങൾ ഉണ്ടായി. തങ്ങളുടെ നിരവധി പൗരന്മാർ കൊല്ലപ്പെട്ടു – അദ്ദേഹം ചൂണ്ടിക്കാട്ടി.
അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളാണ് ഫിഫ ലോക കപ്പിന് വേദിയാകുന്നത്. എന്നാൽ, ഇറാന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളെല്ലാം ലോസ് ഏഞ്ചൽസ്, സിയാറ്റിൽ എന്നിവയുൾപ്പെടെയുള്ള അമേരിക്കൻ നഗരങ്ങളിലാണ് അനുവദിച്ചിരിക്കുന്നത്.
ഇറാനിയൻ ഫുട്‌ബോൾ ഫെഡറേഷന്റെ തലവൻ കഴിഞ്ഞ ആഴ്ച തന്റെ ടീമിന്റെ പങ്കാളിത്തത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ടൂർണമെന്റ് ബഹിഷ്‌കരിക്കുന്നതിനെ കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല.
.jpg)


