കലാശപ്പോരാട്ടത്തിലേക്ക് ലോകകപ്പ് ; ഫൈനൽ മത്സരം കാണാൻ ഹാപ്പിനസ് സ്ക്വയറിൽ തളിപ്പറമ്പ് എം.എൽ.എയും ജില്ലാ പോലീസ് മേധാവിയും എത്തും

World Cup heads to the grand finale; MLA and District Police Chief to visit 'Happiness Square' to watch the final match.

 തളിപ്പറമ്പ്: അമേരിക്കയും കാനഡയും മെക്സിക്കോയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026-ലെ ഫിഫ ലോകകപ്പിലെ തിങ്കളാഴ്ച്ച പുലർച്ചെ നടക്കുന്ന ഫൈനൽ മത്സരം കാണാൻ ചിറവക്ക് ഹാപ്പിനസ് സ്ക്വയറിലെ ബിഗ് സ്ക്രീനിൽ കളി കാണാനും ബോധവൽക്കരണത്തിനുമായി ജില്ലാ പോലീസ് മേധാവിയും എം.എൽ. എയും എത്തും. നാളെ രാത്രി 10 മണി മുതൽ വിവിധ പരിപാടികൾ അരങ്ങേറും.

ലഹരിക്കെതിരെ ജില്ലാ പോലീസ് മേധാവി ഉമേഷ് ഗോയൽ ബോധവൽക്കരണ ക്ലാസെടുക്കും. ടി.കെ.ഗോവിന്ദൻ എം. എൽ.എ ഉദ്ഘാടനം ചെയ്യും.
തുടർന്ന് പെനാൽട്ടി ഷൂട്ട് ഔട്ട്, ഫുട്ബോൾ ക്വിസ്, മ്യൂസിക്കൽ നെറ്റ് തുടങ്ങിയ പരിപാടികൾ കളി ആരംഭിക്കുന്ന പുലർച്ചെ 12.30 വരെ നീളും.

കഴിഞ്ഞ മത്സരങ്ങൾ കാണാൻ നിരവധിയാളുകളാണ് ഹാപ്പിനസ് സ്ക്വയറിൽ എത്തിച്ചേർന്നത്. തളിപ്പറമ്പുകാരുടെ ഇഷ്ട ടീമായ അർജന്റീനയും സ്പെയ്നും തമ്മിലുള്ള മത്സരം വീക്ഷിക്കാൻ പ്രതീക്ഷിക്കാത്ത ജനം തടിച്ച് കൂടാൻ സാധ്യതയുണ്ട്. ഞായറാഴ്ച വൈദ്യുതി തടസം ഒഴിവാക്കുമെന്ന് മന്ത്രി സണ്ണി ജോസഫ് അറിയിച്ചിട്ടുണ്ട്.

Tags