ലോകകപ്പിലെ താരമായി വിരാട് കോലി

google news
kohli

ലോകകപ്പിലെ താരമായി ഇന്ത്യന്‍ താരം വിരാട് കോലി. 11 മത്സരങ്ങളില്‍ 95.62 ശരാശരിയില്‍ 765 റണ്‍സ് അടിച്ചുകൂട്ടിയാണ് കോലി ടൂര്‍ണമെന്റിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. ആറ് അര്‍ദ്ധസെഞ്ചുറികളും 3 സെഞ്ചുറികളും താരം ഈ ലോകകപ്പില്‍ നേടി. 90 സ്‌ട്രൈക്ക് റേറ്റിലാണ് കോലിയുടെ നേട്ടം.

ഓസ്‌ട്രേലിയക്കെതിരായ ഫൈനലില്‍ കോലി 63 പന്തില്‍ 54 റണ്‍സ് നേടി പുറത്താവുകയായിരുന്നു.


ഇന്ത്യയെ ഏഴ് വിക്കറ്റിനു തകര്‍ത്തെറിത്താണ് ഓസ്‌ട്രേലിയ ആറാം ലോക കിരീടം സ്വന്തമാക്കിയത്. ഇന്ത്യ മുന്നോട്ടുവച്ച 241 റണ്‍സ് വിജയലക്ഷ്യം 7 ഓവറും 6 വിക്കറ്റും ബാക്കിനിര്‍ത്തി ഓസ്‌ട്രേലിയ അനായാസം മറികടന്നു. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ പുറത്താക്കാന്‍ തകര്‍പ്പന്‍ ക്യാച്ചെടുത്ത ഹെഡ് 120 പന്തില്‍ 137 റണ്‍സ് നേടി ഓസ്‌ട്രേലിയയുടെ ടോപ്പ് സ്‌കോറര്‍ ആയി. ഇന്ത്യക്കായി ജസ്പ്രീത് ബുംറ 2 വിക്കറ്റ് വീഴ്ത്തി.

Tags