വിജയ് ഹസാരെ ട്രോഫി: വിഷ്ണു വിനോദിന്റെ വെടിക്കെട്ട് സെഞ്ച്വറിയുടെ മികവിൽ പോണ്ടിച്ചേരിയെ തകർത്ത് കേരളം
Jan 7, 2026, 19:30 IST
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ തുടർച്ചയായ മൂന്നാം വിജയവുമായി കേരളം. പോണ്ടിച്ചേരിയെ എട്ട് വിക്കറ്റിനാണ് കേരളം തോൽപ്പിച്ചത്. വിഷ്ണു വിനോദിന്റെ തകർപ്പൻ സെഞ്ച്വറിയുടെ മികവിൽ പോണ്ടിച്ചേരി ഉയർത്തിയ 248 റൺസ് വിജയലക്ഷ്യം വെറും 29 ഓവറിൽ കേരളം മറികടന്നു. 84 പന്തിൽ 162 റൺസുമായി പുറത്താകാതെ നിന്ന വിഷ്ണുവാണ് കേരളത്തിന്റെ വിജയശില്പിയും പ്ലെയർ ഓഫ് ദി മാച്ചും.
tRootC1469263">.jpg)


