വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയൻ ബാറ്റർ ഉസ്മാൻ ഖവാജ
Jan 3, 2026, 19:21 IST
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയൻ ബാറ്റർ ഉസ്മാൻ ഖവാജ. വാർത്താസമ്മേളനത്തിലാണ് ഖവാജ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റിന് ശേഷം താൻ പാഡഴിക്കുമെന്ന് 39കാരനായ ഖവാജ അറിയിച്ചു.
tRootC1469263">ഞായറാഴ്ച നടക്കാനിരിക്കുന്ന ടെസ്റ്റിൽ കളിക്കാനിറങ്ങുന്നതോടെ 15 വർഷം നീണ്ടുനിന്ന ഖവാജയുടെ കരിയറിന് തിരശ്ശീല വീഴും. ഓസ്‌ട്രേലിയൻ ദേശീയ ടീമിൽ കളിക്കുന്ന ആദ്യ മുസ്ലീം താരമെന്ന റെക്കാഡുമായാണ് ഖവാജയുടെ പടിയിറക്കം. 88 ടെസ്റ്റുകളിൽ നിന്നായി 6,206 റൺസും, 16 സെഞ്ച്വറികളുമാണ് അദ്ദേഹം നേടിയത്. 40 ഏകദിനങ്ങളും ഒമ്ബത് ട്വന്റി20 മത്സരങ്ങളും അദ്ദേഹം കളിച്ചു.
.jpg)


