സംസ്ഥാന അണ്ടർ 15റെസ്‌ലിംഗ് തിരുവനന്തപുരം ചാമ്പ്യന്മാർ

State Under-15 Wrestling Thiruvananthapuram champions

 കണ്ണൂർ : കണ്ണൂർ പൊലിസ് ഇൻഡോർ സ്റ്റേഡിയത്തിൽ  നടന്ന സംസ്ഥാന അണ്ടർ 15 സംസ്ഥാന റസ്ലിങ് ചാമ്പ്യൻഷിപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. റസ്ലിങ് അസോ സംസ്ഥാന പ്രസിഡന്റ് എം നിസാമുദ്ദീൻ അധ്യക്ഷനായി.

കെ.വി സുമേഷ് എം.എൽ.എ ,  കോർപ്പറേഷൻ കൗൺസിലർ ലിഷദീപക് ,  കണ്ണൂർ എയർപോർട്ട് ഡയറക്ടർ ഡോ: എം.പി ഹസ്സൻകുഞ്ഞി , റെസ്ലിംങ്ങ് ഫെഡറേഷൻ ഓഫ് ഇന്ത്യ വൈസ് പ്രസി.  വി.എൻ പ്രസൂദ് ,  സംസ്ഥാന ഫുട്ബോൾ അസോ. വൈ: പ്രസിഡണ്ട് വി.പി പവിത്രൻ  സംസ്ഥാന റ സ്ലിങ് അസോ സെക്രട്ടറി ബി രാജശേഖരൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.  

tRootC1469263">

14 ജില്ലകളിൽ നിന്നായി 600 ഓളം ഗുസ്തിക്കാർ മത്സരത്തിൽ പങ്കെടുത്തു. ആദ്യ ദിവസത്തെ ഫ്രീസ്റ്റൈൽ വിഭാഗം മത്സരത്തിൽ 41 പോയിന്റ് നേടി തിരുവനന്തപുരം ജില്ല ഒന്നാം സ്ഥാനവും 36 പോയിന്റ് നേടി കൊല്ലം രണ്ടാംസ്ഥാനവും 27പോയിന്റ് നേടി പാലക്കാട് ജില്ല മൂന്നാം സ്ഥാനവും നേടി.

Tags