ലോകകപ്പ് ഫൈനലിന്റെ 90 മിനിറ്റില്‍ ഒരു ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് തൊടുക്കാനാകാതെപോയ ആദ്യ ടീം ; അര്‍ജന്റീനയ്ക്ക് നാണക്കേടായി ഈ റെക്കോര്‍ഡ്
ഫിഫ ലോകകപ്പ് ഫൈനലിന്റെ 90 മിനിറ്റില്‍ ഒരു ഷോട്ട് പോലും രേഖപ്പെടുത്താത്ത ചരിത്രത്തിലെ ആദ്യ ടീമായി അര്‍ജന്റീന മാറി.
ന്യൂയോര്‍ക്ക് ന്യൂജേഴ്സി സ്റ്റേഡിയത്തില്‍ നടന്ന ഫിഫ ലോകകപ്പ് 2026 ഫൈനലില്‍ അര്‍ജന്റീന സ്‌പെയിനിനോട് 0-1 ന് പരാജയപ്പെട്ടിരുന്നു. ഈ കിരീടപ്പോരാട്ടത്തില്‍, നിശ്ചിത 90 മിനിറ്റില്‍ സ്പാനിഷ് ഗോള്‍മുഖത്തേക്ക് ഒരു ഷോട്ട് പോലും ഉതിര്‍ക്കാന്‍ ലയണല്‍ മെസ്സിക്കും സംഘത്തിനും സാധിച്ചില്ല. ഇതോടെ അത്ര അഭിമാനകരമല്ലാത്ത ഒരു ചരിത്രത്തിന്റെ ഭാഗമാകാനായിരുന്നു നിലവിലെ ചാമ്പ്യന്മാരുടെ വിധി.
സ്പാനിഷ് ഗോള്‍കീപ്പര്‍ ഉനായ് സിമോണെ ഒരു തവണ പോലും പരീക്ഷിക്കാന്‍ കഴിയാതെ പോയതോടെ അര്‍ജന്റീന ആരും ആഗ്രഹിക്കാത്ത ഒരു റെക്കോര്‍ഡ് പട്ടികയിലാണ് ഇടംപിടിച്ചത്. പ്രശസ്ത സ്‌പോര്‍ട്‌സ് സ്റ്റാറ്റിസ്റ്റിക്‌സ് പ്ലാറ്റ്ഫോമായ 'ഒപ്റ്റ'യുടെ കണക്കുകള്‍ പ്രകാരം, ഫിഫ ലോകകപ്പ് ഫൈനലിന്റെ 90 മിനിറ്റില്‍ ഒരു ഷോട്ട് പോലും രേഖപ്പെടുത്താത്ത ചരിത്രത്തിലെ ആദ്യ ടീമായി അര്‍ജന്റീന മാറി.
സ്പാനിഷ് പട പന്തടക്കത്തിലും മധ്യനിരയിലെ പോരാട്ടത്തിലും ആധിപത്യം പുലര്‍ത്തിയാണ് ഈ ചരിത്രവിജയം സ്വന്തമാക്കിയത്.
.jpg)

