'അത് അങ്ങനെയാണ്, മുന്നോട്ട് പോകാനാണ് തീരുമാനം'; സഞ്ജു സാംസണ്‍
Sep 20, 2023, 06:32 IST

പുതിയ ഫേസ്ബുക്ക് പോസ്റ്റുമായി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. 'അത് അങ്ങനെയാണ്. മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്', എന്നാണ് സഞ്ജുവിന്റെ ഫേസ്ബുക്കില്‍ കുറിച്ചത്.
ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയ സാഹചര്യത്തില്‍ സഞ്ജുവിന്റെ ഈ പോസ്റ്റ് ചര്‍ച്ചയായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ബിസിസിഐ പ്രഖ്യാപിച്ച ടീമില്‍ നിന്ന് പുറത്തായതിലുള്ള സഞ്ജുവിന്റെ പ്രതികരണമായാണ് ഈ പോസ്റ്റിനെ വിലയിരുത്തുന്നത്. നേരത്തെ ഫേസ്ബുക്കില്‍ പുഞ്ചിരിക്കുന്ന ഇമോജി മാത്രം സഞ്ജു പോസ്റ്റ് ചെയ്തിരുന്നു.
സഞ്ജുവിന്റെ പോസ്റ്റ് നിമിഷങ്ങള്‍ക്കുള്ളിലാണ് ആരാധകര്‍ ഏറ്റെടുത്തത്. നിരവധി പേരാണ് താരത്തിന് പിന്തുണയറിയിച്ച് പോസ്റ്റിന് താഴെ എത്തുന്നത്