പന്ത് ചുരണ്ടല്‍ വിവാദത്തില്‍ സഹതാരങ്ങളെ ഒറ്റിക്കൊടുത്തു; ഉസ്മാന്‍ ഖവാജ 'ക്രിക്കറ്റിലെ ഏറ്റവും വലിയ വഞ്ചകനെന്ന് വിമര്‍ശനം
കഴിഞ്ഞ 40-50 വര്‍ഷമായി ക്രിക്കറ്റ് കാണുന്ന തനിക്ക്, ഖവാജയാണ് ക്രിക്കറ്റില്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ വഞ്ചകനെന്ന് പറയാന്‍ ആഗ്രഹിക്കുന്നുവെന്ന് ഡി വില്ലിയേഴ്‌സ് വ്യക്തമാക്കി.
=ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ നടന്ന 2018-ലെ കേപ് ടൗണ്‍ ടെസ്റ്റില്‍, പന്തിന്റെ അവസ്ഥ മാറ്റാന്‍ ബാന്‍ക്രോഫ്റ്റ് സാന്‍ഡ്പേപ്പര്‍ ഉപയോഗിക്കുന്നത് ടെലിവിഷനില്‍ പിടിക്കപ്പെട്ട സംഭവത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഖവാജ വീണ്ടും ഉയര്‍ത്തിയിരിക്കുകയാണ്.അന്ന് ശിക്ഷിക്കപ്പെട്ട മൂന്ന് കളിക്കാര്‍ക്കപ്പുറത്തേക്ക് പന്തില്‍ കൃത്രിമം കാണിച്ച നീക്കത്തെക്കുറിച്ചുള്ള വിവരം അറിയാമായിരുന്നെന്നാണ് ഖവാജ തന്റെ പുസ്തകത്തില്‍ പറയുന്നത്. കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫും ഉള്‍പ്പെടെ ഓസ്ട്രേലിയന്‍ ടീം ഒന്നാകെ സംഭവത്തെക്കുറിച്ച് ബോധവാന്മാരായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.ഖവാജയുടെ 'സബര്‍: ഫൈന്‍ഡിംഗ് മൈ വേ ഇന്‍ ക്രിക്കറ്റ് ആന്‍ഡ് ലൈഫ്' എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തല്‍.
ഇതിന് പിന്നാലെ ഖവാജയ്‌ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്, മുന്‍ ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ ഫാനി ഡി വില്ലിയേഴ്‌സ്. താന്‍ ക്രിക്കറ്റില്‍ കണ്ടിട്ടുള്ളതില്‍ 'ഏറ്റവും വലിയ വഞ്ചകന്‍' എന്നാണ് ഖവാജയെ അദ്ദേഹം വിശേഷിപ്പിച്ചത്. വിവാദം വീണ്ടും പൊതുസമൂഹത്തിന് മുന്നില്‍ കൊണ്ടുവന്ന് മുന്‍ സഹതാരങ്ങളെ വഞ്ചിക്കുകയും ഓസ്ട്രേലിയന്‍ ക്രിക്കറ്റിന് കളങ്കമുണ്ടാക്കുകയും ചെയ്തുവെന്ന് പെര്‍ത്ത് ആസ്ഥാനമായുള്ള സ്‌പോര്‍ട് എഫ്എം 91.3-ല്‍ സംസാരിക്കവെ, ഡി വില്ലിയേഴ്‌സ് കുറ്റപ്പെടുത്തി.
കഴിഞ്ഞ 40-50 വര്‍ഷമായി ക്രിക്കറ്റ് കാണുന്ന തനിക്ക്, ഖവാജയാണ് ക്രിക്കറ്റില്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ വഞ്ചകനെന്ന് പറയാന്‍ ആഗ്രഹിക്കുന്നുവെന്ന് ഡി വില്ലിയേഴ്‌സ് വ്യക്തമാക്കി. എല്ലാ പെരുമാറ്റച്ചട്ടങ്ങളും അദ്ദേഹം ലംഘിച്ചു. സഹതാരങ്ങളെ അദ്ദേഹം ഒറ്റിക്കൊടുത്തു. ഇത് ശരിയോ തെറ്റോ എന്നതിനെക്കുറിച്ചല്ല. തെറ്റിന് ഇതിനകം തന്നെ പരിഹാരമുണ്ടായിക്കഴിഞ്ഞു. അത് ഓസ്ട്രേലിയന്‍ ക്രിക്കറ്റിന്റെ ഭാഗമായി മാറിക്കഴിഞ്ഞു, അങ്ങനെ സംഭവിച്ചത് സങ്കടകരമാണ്.
എന്നാല്‍ ഇയാള്‍ എല്ലാം വീണ്ടും കുത്തിപ്പൊക്കിയിരിക്കുകയാണ്. ഓസ്ട്രേലിയന്‍ ക്രിക്കറ്റിനെ വീണ്ടും അപകീര്‍ത്തിപ്പെടുത്തി. സൗഹൃദങ്ങളുടെ തകര്‍ച്ചയും ടീമിനുള്ളില്‍ പാലിക്കേണ്ട പെരുമാറ്റച്ചട്ടവും ഇല്ലാതാക്കി. ചെയ്യാവുന്ന എല്ലാ തെറ്റുകളും അദ്ദേഹം ചെയ്തുവെന്നും ഡി വില്ലിയേഴ്‌സ് കൂട്ടിച്ചേര്‍ത്തു.
സംഭവം പുറത്തുവരുന്നതിന് മുന്‍പ് ബാന്‍ക്രോഫ്റ്റുമായി നടത്തിയ സംഭാഷണങ്ങളെക്കുറിച്ചും ഖവാജ വെളിപ്പെടുത്തിയിരുന്നു. തെറ്റായ പ്രവൃത്തിയുടെ ഉത്തരവാദിത്തം ടീം കൂട്ടായി ഏറ്റെടുക്കണമെന്ന് താന്‍ വാദിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സാന്‍ഡ്പേപ്പര്‍ ഉപയോഗിച്ചിരുന്നുവെന്ന് തനിക്കും ബൗളിംഗ് നിരയിലെ മറ്റ് അംഗങ്ങള്‍ക്കും അറിയാമായിരുന്നുവെന്ന വാദങ്ങളെ ഓസ്ട്രേലിയയുടെ ടെസ്റ്റ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ശക്തമായി തള്ളിക്കളഞ്ഞു.നവംബര്‍ 13-ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെ, ഖവാജയുടെ ആരോപണങ്ങളെ 'തികഞ്ഞ അസംബന്ധം' എന്നാണ് കമ്മിന്‍സ് വിശേഷിപ്പിച്ചത്.
നമുക്കെല്ലാം അറിയാമായിരുന്നുവെന്ന് അദ്ദേഹം പറയുമ്പോള്‍, സാന്‍ഡ്പേപ്പര്‍ മൈതാനത്തേക്ക് കൊണ്ടുപോകുന്നുണ്ടെന്ന് നമുക്ക് അറിയാമായിരുന്നു എന്നാണ് അര്‍ത്ഥമാക്കുന്നതെങ്കില്‍, അദ്ദേഹം നൂറ് ശതമാനം തെറ്റാണ്. കഴിഞ്ഞ എട്ട് വര്‍ഷമായി ഞാന്‍ ഇക്കാര്യം സ്ഥിരമായി പറഞ്ഞുകൊണ്ടിരിക്കുന്നതാണ്. അങ്ങനെ സംഭവിക്കുന്നുണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നുവെന്ന് കമ്മിന്‍സ് പറഞ്ഞു.
.jpg)

