ഐപിഎല്ലിൽ സൂര്യവംശിയും ബുംറയും നേർക്കുനേർ, രാജസ്ഥാൻ റോയൽസ് മുംബൈ ഇന്ത്യൻസിനെ നേരിടും
ഗുവാഹത്തി: ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് മുംബൈ ഇന്ത്യൻസിനെ നേരിടും. ഗുവാഹത്തിയിൽ ആണ് മത്സരം നടക്കുന്നത്. തുടർച്ചയായി രണ്ട് മത്സരങ്ങളും ജയിച്ചാണ് രാജസ്ഥാൻ ഇന്ന് കളത്തിലിറങ്ങുന്നത്. എന്നാൽ, കളിച്ച രണ്ട് മത്സരങ്ങളിൽ ഒന്നിൽ മാത്രമേ ജയിക്കാൻ മുംബൈയ്ക്ക് കഴിഞ്ഞിട്ടുള്ളൂ. ഇന്നത്തെ മത്സരത്തിൽ ജയിച്ച് വിജയവഴിയിൽ തിരിച്ചെത്താനാണ് മുംബൈയുടെ ശ്രമം.
രാജസ്ഥാന്റെ ഓപ്പണർമാരായ യശസ്വി ജയ്സ്വാളും വൈഭവ് സൂര്യവംശിയും മികച്ച ഫോമിൽ കളിക്കുന്നതാണ് ടീമിന്റെ ബലം. മധ്യനിരയിൽ ധ്രുവ് ജുറേൽ ടീമിന്റെ സ്കോർ ഉയർത്താൻ സഹായിക്കുന്നുണ്ട്. നായകനായ റിയാൻ പരാഗ് ഇതുവരെ ബാറ്റിങ്ങിൽ തിളങ്ങാൻ കഴിഞ്ഞിട്ടിലെങ്കിലും ക്യാപ്റ്റൻസി മികവ് കൊണ്ട് ഇപ്പോൾ തന്നെ ശ്രദ്ധിക്കപ്പെട്ട് കഴിഞ്ഞു. ടീമിന്റെ ആത്മവിശ്വാസം ഉയർത്തുന്നതിൽ നിർണായക പങ്കാണ് താരം വഹിക്കുന്നത്. ഡെത്ത് ഓവറുകളിൽ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ തുഷാര്‍ ദേശ്പാണ്ഡെയ്ക്ക് കഴിയുന്നുണ്ട്. ഈ സീസണിലെ പ്രധാന വിക്കറ്റ് വേട്ടക്കാരായ രവി ബിഷ്ണോയുടെ സാനിധ്യവും ടീമിന് കരുത്താണ്.
.jpg)


