സൂപ്പർ ലീഗ് കേരള ; കണ്ണൂരിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തകർത്ത് തിരുവനന്തപുരം കൊമ്പൻസ്
പൊനാൽറ്റിയിലേക്ക് നീങ്ങിയ മത്സരത്തിൽ കൊമ്പൻസ് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് വിജയിച്ചു. കണ്ണൂർ വാരിയേഴ്സ് താരങ്ങളായ അസിയർ ഗോമസ്, ഏണസ്റ്റീൻ ലവ്സാംബ എന്നിവരുടെ കിക്ക് പുറത്തേക്ക് പോയപ്പോൾ വാരോ അൽവാരോയുടെ കിക്ക് കൊമ്പൻസ് ഗോൾ കീപ്പർ സത്യജിത്ത് തട്ടി അകറ്റി. കൊമ്പൻസിന് വേണ്ടി കൈതാലു ഇമോസ്, മോട്ട, മാർക്യൂസ് പാരഡേയ്സ് എന്നിവർ ലക്ഷ്യം കണ്ടും.
സൂപ്പർ ലീഗ് കേരളയിൽ കണ്ണൂർ വാരിയേഴ്സിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ച് തിരുവനന്തപുരം കൊമ്പൻസ് എഫ്സി. നിശ്ചിത സമയത്ത് ഇരുടീമുകളും ഒാരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. ആദ്യ പകുതിയിൽ 43 ാം മിനുട്ടിൽ കൊമ്പൻസ് ലീഡ് നേടി. മുഹമ്മദ് നഷാം ആണ് ഗോൾ നേടിയത്. രണ്ടാം പകുതിയിൽ 80 ാം മിനുട്ടിൽ കണ്ണൂർ സമനില പിടിച്ചു. പകരക്കാരനായി ഇറങ്ങിയ ഫെഡ്രിക്ക് അൻസബോച്ച്വേയാണ് ഗോൾ നേടിയത്. പൊനാൽറ്റിയിലേക്ക് നീങ്ങിയ മത്സരത്തിൽ കൊമ്പൻസ് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് വിജയിച്ചു. കണ്ണൂർ വാരിയേഴ്സ് താരങ്ങളായ അസിയർ ഗോമസ്, ഏണസ്റ്റീൻ ലവ്സാംബ എന്നിവരുടെ കിക്ക് പുറത്തേക്ക് പോയപ്പോൾ വാരോ അൽവാരോയുടെ കിക്ക് കൊമ്പൻസ് ഗോൾ കീപ്പർ സത്യജിത്ത് തട്ടി അകറ്റി. കൊമ്പൻസിന് വേണ്ടി കൈതാലു ഇമോസ്, മോട്ട, മാർക്യൂസ് പാരഡേയ്സ് എന്നിവർ ലക്ഷ്യം കണ്ടും.

ആദ്യ പകുതി
ആദ്യ മത്സരത്തിൽ തൃശൂർ മാജിക് എഫ്സിയെ തോൽപ്പിച്ച ടീമിൽ ഒരു മാറ്റവുമായി ആണ് കണ്ണൂർ വാരിയേഴ്സ് ഇറങ്ങിയത്. വിങ്ങർ ഫസലുറഹ്മാന് പകരമായി പ്രഗ്യാൻ ഗഗോയ് ആദ്യ ഇലവനിലെത്തി. അറ്റാക്കിംങ് മിഡ്ഫിൽഡറായി കളിച്ചിരുന്ന നിജോ ഗിൽബേർട്ട് വിങ്ങിലേക്ക് മാറി. ആദ്യ മത്സരത്തിൽ കാലിക്കറ്റ് എഫ്സിയോട് പരാജയപ്പെട്ട തിരുവനന്തപുരം കൊമ്പൻസ് ആദ്യ ഇലവനിൽ രണ്ട് മാറ്റങ്ങൾ വരുത്തി. ജംഷീദ് അലിയും അർജുൻ വി യും ആദ്യ ഇലവനിൽ ഇടംപിടിച്ചപ്പോൾ കപിൽ ഹോബലേയും ജോസഫ് ഗോർഡനും പുറത്തിരുന്നു.
സൂക്ഷിച്ചാണ് ഇരുടീമുകളും മത്സരം തുടങ്ങിയത്. ആദ്യ മിനുറ്റുകളിൽ തന്നെ ഇരുടീമുകൾക്കും ചെറിയ അവസരങ്ങൾ ലഭിച്ചു. ഫ്രീ കിക്കിൽ നിന്നായിരുന്നു അവസരം. എന്നാൽ ഇരുടീമുകൾക്കും ലക്ഷ്യം കാണാൻ സാധിച്ചില്ല. തുടർന്നും ഇരുടീമുകൾക്കും ചെറിയ അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ മാത്രം വിട്ടുനിന്നു.
31 ാം മിനുട്ടിൽ കണ്ണൂരിന് നല്ലൊരു അവസരം ലഭിച്ചു. പ്രതിരോധ താരം വികാസ് സൈനി എതിർടീമിന്റെ ഹാഫിലേക്ക് പന്തുമായി കയറി. കൊമ്പൻസ് പ്രതിരോധ താരങ്ങളുടെ മുകളിലൂടെ പന്ത് ചിപ്പ് ചെയ്ത് നൽകി. സ്ടൈ്രകർ ബോഗ്ദാൻ പന്ത് എടുക്കാനായി ബോക്സിലേക്ക് ഒാടി കയറിയെങ്കിലും കൊമ്പൻസ് ഗോൾകീപ്പർ സത്യജിത്ത് രക്ഷകനായി എത്തി. 39 ാം മിനുട്ടിൽ കൗണ്ടർ അറ്റാക്കിംങിലൂടെ കൊമ്പൻസിന് ലഭിച്ച അവസരം മുഹമ്മദ് നിഷാം ബോക്സിന് പുറത്തു നിന്ന് അടിച്ചു ഗോളാക്കാൻ ശ്രമിച്ചെങ്കിലും കണ്ണൂർ കീപ്പർ ഹജ്മൽ അനായാസം പിടിച്ചെടുത്തു. 43 ാം മിനുട്ടിൽ കൊമ്പൻസ് ലീഡ് നേടി. അർജുൻ ബോക്സിലേക്ക് നൽകിയ ക്രോസ് ചെസ്റ്റിലെടുത്ത് മുഹമ്മദ് നിഷാം സെകന്റ് പോസ്റ്റിലേക്ക് പ്ലേയ്സ് ചെയ്തു. കണ്ണൂർ ഗോൾകീപ്പർ തട്ടി അകറ്റാൻ ശ്രമിച്ചെങ്കിലും ഗോളായി മാറി. മികച്ചൊരു ഗോൾ. ആദ്യ പകുതിയുടെ അധിക സമയത്തും കൊമ്പൻസിന് ഗോളവസരം ലഭിച്ചെങ്കിലും ചെറിയ വ്യത്യാസത്തിൽ ലക്ഷ്യം പിഴച്ചു. അർജുൻ ബോക്സിലേക്ക് കയറി അടിച്ച പന്ത് ലക്ഷ്യം കാണാതെ പുറത്തേക്ക്.
രണ്ടാം പകുതി
രണ്ടാം പകുതിയിൽ കണ്ണൂർ വാരിയേഴ്സ് മാറ്റം വരുത്തി. പ്രഗ്യാന് പകരം ഉമശങ്കർ വന്നു. 49 ാം മിനുട്ടിൽ പരിക്കേറ്റ ജെസ്റ്റിൻ ജോർജ്ജിനെ പിൻവലിച്ച് സ്റ്റീഫൻ അക്വൂവ എത്തി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഗോൾ മടക്കാൻ ഉത്സാഹിച്ചു കളിച്ചത് കണ്ണൂർ ആയിരുന്നു. എന്നാൽ ആ ആക്രമണങ്ങളെ ലക്ഷ്യത്തിലേക്ക് എത്തിക്കാനായില്ല. 63 ാം മിനുട്ടിൽ കെമ്പൻസ് താരം മോട്ട എടുത്ത ഫ്രികിക്ക് ബോക്സിലേക്ക് എത്തിയെങ്കിലും ബോക്സിലെ കൂട്ടപൊരിച്ചിലിൽ പൗലോ സീസറിന് ലഭിച്ചു.
ഉയർന്ന് ചാടി ഹെഡ് ചെയ്തെങ്കിലും പോസ്റ്റിൻ ചാരി പുറത്തേക്ക്. തൊട്ടടുത്ത നിമിശം കണ്ണൂർ താരം സിനാൻ വലത് വിങ്ങിൽ നിന്ന് ബോക്സിലേക്ക് നൽകിയ ക്രോസ് ലക്ഷ്യം എത്തുന്നതിന് മുമ്പ് പ്രതിരോധ താരം ഹെഡ് ചെയ്ത് അകറ്റി. 80 ാം മിനുട്ടിൽ കണ്ണൂർ സമനില പിടിച്ചു. ഇടത് വിങ്ങിൽ നിന്ന് നിജോ ഗിൽബേർട്ട് നൽകി പാസ് ബോക്സിനകത്ത് നിന്ന് സ്വീകരിച്ച ഫെഡ്രിക്ക് അൻസബോച്ച്വേ കൃത്യമായയി ലക്ഷ്യ സ്ഥാനം കണ്ടു. പകരക്കാനായി എത്തിയാണ് കണ്ണൂരിനായി സമനില ഗോൾ നേടിയത്. നിശ്ചിത സമയം അവസാനിച്ചപ്പോൾ ഇരുടീമുകളും ഒാരോ ഗോൾ വീതം നേടി. മത്സരത്തിന്റെ വിജയികളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടി പെനാൽറ്റിയിലേക്ക് നീങ്ങി.
പെനാൽറ്റി ഷൂട്ടൗട്ട്
കണ്ണൂർ വാരിയേഴ്സ് താരങ്ങളായ അസിയർ ഗോമസ്, ഏണസ്റ്റീൻ ലവ്സാംബ എന്നിവരുടെ കിക്ക് പുറത്തേക്ക് പോയപ്പോൾ വാരോ അൽവാരോയുടെ കിക്ക് കൊമ്പൻസ് ഗോൾ കീപ്പർ സത്യജിത്ത് തട്ടി അകറ്റി. കൊമ്പൻസ് എടുത്ത് മൂന്ന് ഗോളായതോടെ തിരുവനന്തപുരം കൊമ്പൻസ് പെനാൽറ്റി ഷൂട്ടൗട്ടിൽ എതിരില്ലാത്ത മൂന്ന് ഗോളിന് വിജയിച്ചു. കൊമ്പൻസിന് വേണ്ടി കൈതാലു ഇമോസ്, മോട്ട, മാർക്യൂസ് പാരഡേയ്സ് എന്നിവർ ലക്ഷ്യം കണ്ടും.
.jpg)


