സൂപ്പർ ലീഗ് കേരള സീസൺ 2: സെമി ഫൈനൽ മത്സരങ്ങൾ പുനഃക്രമീകരിച്ചു; പുതുക്കിയ തീയതികൾ പ്രഖ്യാപിച്ചു
കൊച്ചി : സൂപ്പർ ലീഗ് കേരള രണ്ടാം സീസണിലെ സെമി ഫൈനൽ മത്സരങ്ങളുടെ തീയതികളിൽ മാറ്റം വരുത്തി. സംസ്ഥാനത്ത് നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുരക്ഷാ കാരണങ്ങളാലാണ് ആദ്യം നിശ്ചയിച്ച തീയതികളിൽ നിന്ന് മത്സരങ്ങൾ മാറ്റിവെച്ചത്.
നേരത്തെ ഡിസംബർ 7-ന് തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന തൃശ്ശൂർ മാജിക് എഫ്‌സിയും മലപ്പുറം എഫ്‌സിയും തമ്മിലുള്ള ആദ്യ സെമി ഫൈനലും, ഡിസംബർ 10-ന് കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന കാലിക്കറ്റ് എഫ്‌സിയും കണ്ണൂർ വാരിയേഴ്സ് എഫ്‌സിയും തമ്മിലുള്ള രണ്ടാം സെമി ഫൈനലുമാണ് മാറ്റിവെച്ചിരുന്നത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയും സുരക്ഷാ ക്രമീകരണങ്ങളും കണക്കിലെടുത്ത് അധികൃതരുടെ നിർദ്ദേശപ്രകാരമായിരുന്നു ഈ തീരുമാനം.
tRootC1469263">പുതുക്കിയ ഷെഡ്യൂൾ :
സെമി ഫൈനൽ 1: കാലിക്കറ്റ് എഫ്‌സി vs കണ്ണൂർ വാരിയേഴ്സ് എഫ്‌സി
തീയതി & സമയം : 7.30 PM, ഡിസംബർ 14 (ഞായർ)
വേദി: ഇ.എം.എസ് കോർപ്പറേഷൻ സ്റ്റേഡിയം, കോഴിക്കോട്
സെമി ഫൈനൽ 2 : തൃശ്ശൂർ മാജിക് എഫ്‌സി vs മലപ്പുറം എഫ്‌സി
തീയതി & സമയം : 7.30 PM, ഡിസംബർ 15 (തിങ്കൾ)
വേദി: കോർപ്പറേഷൻ സ്റ്റേഡിയം, തൃശ്ശൂർ
സൂപ്പർ ലീഗ് കേരള ഫൈനൽ മത്സരത്തിന്റെ തീയതി പിന്നീട് അറിയിക്കുന്നതാണ്. തെരഞ്ഞെടുപ്പ് സമയത്തെ സുരക്ഷാ പരിമിതികൾ മാനിച്ച് മത്സരങ്ങൾ മാറ്റിവെക്കേണ്ടി വന്നതിൽ ഖേദമുണ്ടെന്നും, ലീഗിന്റെ സുഗമമായ നടത്തിപ്പിന് എല്ലാ ആരാധകരും സഹകരിക്കണമെന്നും സംഘാടകർ അഭ്യർത്ഥിച്ചു.
.jpg)

