സൂപ്പർ ലീഗ് കേരള: സെമി ലക്ഷ്യമിട്ട് കണ്ണൂർ വാരിയേഴ്സ് ഇന്ന് മലപ്പുറത്തിനെതിരെ; ജീവൻമരണ പോരാട്ടം

Super League Kerala: Kannur Warriors face Malappuram today, aiming for semi-finals; A life-and-death battle

കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയില്‍ സെമി ഫൈനല്‍ ലക്ഷ്യമിട്ട് ലീഗ് റൗണ്ടിലെ അവസാന മത്സരത്തില്‍ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി മലപ്പുറം എഫ്‌സിയെ നേരിടും. നവംബര്‍ 25 ന് ബുധനാഴ്ച രാത്രി 7.30 ന് കണ്ണൂര്‍ ജവഹര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലാണ് മത്സരം.  മലപ്പുറം എഫ്‌സി നിലവില്‍ സെമി ഫൈനലിലേക്ക് യോഗ്യത നേടിയതിനാല്‍ കണ്ണൂര്‍ വാരിയേഴ്‌സിന് വിജയം അനിവാര്യമാണ്. വിജയിച്ച് മൂന്ന് പോയിന്റ് നേടി സെമി ഫൈനല്‍ യോഗ്യത ഉറപ്പിക്കാനായിരിക്കും കണ്ണൂര്‍ വാരിയേഴ്‌സിന്റെ ശ്രമം. തുടര്‍ച്ചയായി അഞ്ച് മത്സരങ്ങള്‍ പരാജയപ്പെട്ട് അവസാന മത്സരത്തില്‍ ഫോഴ്‌സ കൊച്ചിയെ അവരുടെ തട്ടകത്തില്‍ പരാജയപ്പെട്ടുത്തിയ ആത്മവിശ്വാസത്തിലാണ് കണ്ണൂരിന്‍ ഇറക്കം.

Super League Kerala: Kannur Warriors face Malappuram today, aiming for semi-finals; A life-and-death battle

മുഖ്യപരിശീലകന്‍ ആന്‍േ്രഡ ചെര്‍ണിഷോവിന് പുറത്താക്കി സഹപരിശീലകന്‍ ഷഫീഖ് ഹസ്സന്‍ മഠത്തില്‍ പരിശീലന സ്ഥാനം ഏറ്റെടുത്തതോടെ ടീമില്‍ മാറ്റങ്ങള്‍ കണ്ടു തുടങ്ങിയിട്ടുണ്ട്. അവസാന മത്സരത്തില്‍ പ്രതിരോധ നിര ഗോളൊന്നും വഴങ്ങാതെ അച്ചടക്കത്തോടെ കളിച്ചത് ടീമിന് ഗുണമാണ്. ക്യാപ്റ്റന്‍ ലവ്‌സംബ നയിക്കുന്ന മധ്യനിര എല്ലാ മത്സരങ്ങളിലും പ്രകടനം നടത്താറുണ്ട്. അക്രമണത്തില്‍ ലക്ഷ്യം പിഴക്കുന്നത് ടീമിന് വിനയാണ്. സ്‌ട്രൈക്കര്‍മാരായ അസര്‍ കോസിച്ചും ബോഗ്ദാന്‍ സ്‌റ്റെമന്‍ക്കോവിച്ചും ലക്ഷ്യം കണ്ടില്ലെങ്കില്‍ ടീം സമ്മര്‍ദത്തിലാകും. 

മലപ്പുറം സെമി ഫൈനലിന് യോഗ്യത നേടിയ ടീമാണ്. അവസാനം കളിച്ച അഞ്ച് മത്സരങ്ങളില്‍ നാലും ജയിച്ചാണ് വരവ്. ഇരുവരും ഈ സീസണില്‍ ഒരു തവണ ഏറ്റുമുട്ടിയപ്പോള്‍ എതിരില്ലാത്ത മൂന്ന് ഗോളിന് മലപ്പുറത്തിനായിരുന്നു ജയം. സൂപ്പര്‍ ലീഗിലെ എക്കാലത്തെയും ടോപ് സ്‌കോറര്‍ കെനഡി മലപ്പുറത്തിനൊപ്പം ചേര്‍ന്നത് ടീമിന്റെ അക്രമണത്തിന് കരുത്ത് കൂട്ടും. മധ്യനിരയില്‍ റാഷിദും മഹ്ദിയും മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. മലയാളി താരം ഹക്കു നയിക്കുന്ന പ്രതിരോധ നിരയും മികച്ചതാണ്. ഗോള്‍ കീപ്പര്‍ മുഹമ്മദ് ഹര്‍ബാസ് മികച്ച ഫോമിലാണ്. പ്രകടനങ്ങള്‍ നോക്കുമ്പോള്‍ മലപ്പുറത്തിനാണ് മുന്‍തൂക്കമെങ്കിലും കണ്ണൂരിന് ജയിച്ചേ മതിയാകൂ. വിജയിച്ച് സെമി ഉറപ്പിക്കാനാകും കണ്ണൂരിന്റെ ശ്രമം. 

Tags