സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണിന് ഇന്ന് കിക്കോഫ് ; ഉദ്ഘാടന മത്സരത്തില്‍ കണ്ണൂരും തൃശൂരും നേര്‍ക്കുനേര്‍
"ഞങ്ങൾ കിരീടം നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ്, പുതിയ സീസണിലേക്ക് ഇറങ്ങുന്നത്. മികച്ച താരങ്ങളെ തന്നെ ഞങ്ങൾക്ക് ഈ സീസണിൽ ടീമിലേക്ക് എത്തിക്കാൻ സാധിച്ചു, നാളെ തൃശ്ശൂരിനെതിരെ വിജയത്തോടെ യാത്ര തുടങ്ങാമെന്ന ശുഭ പ്രതീക്ഷയിലാണ് ഞങ്ങൾ" കണ്ണൂർ മുഖ്യ പരിശീലകൻ ചേർനിഷോവ് പറഞ്ഞു.
കണ്ണൂര്‍ : വൈറ്റ് ഗോൾഡ് സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണിന് ഇന്ന് (25-09-2026) കിക്കോഫ്. കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി തൃശൂര്‍ മാജിക് എഫ്‌സിയെ നേരിടും. രാത്രി 8 മണിക്കാണ് കിക്കോഫ്. ഉദ്ഘാടന മത്സരത്തിന് മുന്നോടിയായി വൈകുന്നേരം 6 മാണി മുതൽ വിവിധ കലാപരിപാടികളും, ഹാഫ് ടൈം ഷോയിൽ പ്രശസ്ത റാപ്പർ ഡബ്സീ ഉൾപ്പടെയുള്ളവർ അണിനിരക്കും എന്ന് സൂപ്പർ ലീഗ് കേരള, ഹെഡ് ഓഫ് ഓപ്പറേഷൻസ്, സജോ ജോസഫ് അറിയിച്ചു.
നിലവിലെ ജേതാക്കളായ കണ്ണൂര്‍ വാരിയേഴ്‌സ് മികച്ച ടീമിനെയാണ് ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ രണ്ട് സീസണില്‍ പരിശീലകനായിരുന്ന മാനുവല്‍ സാഞ്ചസിന് ക്ലബ് വിട്ടതോടെ മുഖ്യപരിശീലക സ്ഥാനത്ത് പരിചയസമ്പന്നനായ റഷ്യന്‍ പരിശീലകന്‍ ആന്‍േ്രഡ ചെര്‍ണിഷോവ് ആണ് മൂന്നാം സീസണില്‍ കണ്ണൂര്‍ വാരിയേഴ്‌സിനെ പരിശീലിപ്പിക്കുന്നത്. കണ്ണൂർ വാരിയേഴ്‌സ് ഇത്തവണ ടീമിൽ 8 കണ്ണൂർ താരങ്ങളെയാണ് ഉൾപെടുത്തിയിട്ടുള്ളത്. ആക്രമണത്തിലും പ്രതിരോധത്തിലും മികച്ച താരങ്ങളാണ് കണ്ണൂര്‍ വാരിയേഴ്‌സ് നിരയിലുള്ളത്. ഗോള്‍ പോസ്റ്റില്‍ സൂപ്പർ ലീഗിൽ കഴിവ് തെളിയിച്ചിട്ടുള്ള തന്നെ മികച്ച ഗോള്‍ കീപ്പര്‍ ഹജ്മല്‍ സക്കീര്‍, പ്രതിരോധ നിരയില്‍ സ്പാനിഷ് താരം വാരോ അല്‍വാരോയും പരിചയ സമ്പന്നനായ വികാസ് സൈനിയും സൈറുത്കീമയും മനോജും. മധ്യനിരയില്‍ കളിനിയന്ത്രിക്കാന്‍ കാമറൂണിയന്‍ താരം ക്യാപ്റ്റന്‍ ഏണസ്റ്റീന്‍ ലവ്‌സാംബയും ഉമശങ്കറും. അറ്റാക്കിംങില്‍ കരുത്തുമായി കണ്ണൂര്‍ വാരിയേഴ്‌സിന്റെ ടോപ് സ്‌കോറര്‍ സ്പാനിഷ് താരം അസിയര്‍ ഗോമസ്. കൂടെ കഴിഞ്ഞ സീസണിലെ എമെര്‍ജിംങ് താരം മുഹമ്മദ് സിനാന്‍ എന്നിവർ അണിനിരക്കുമ്പോള്‍ മികച്ച ടീം തന്നെ.

"ഞങ്ങൾ കിരീടം നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ്, പുതിയ സീസണിലേക്ക് ഇറങ്ങുന്നത്. മികച്ച താരങ്ങളെ തന്നെ ഞങ്ങൾക്ക് ഈ സീസണിൽ ടീമിലേക്ക് എത്തിക്കാൻ സാധിച്ചു, നാളെ തൃശ്ശൂരിനെതിരെ വിജയത്തോടെ യാത്ര തുടങ്ങാമെന്ന ശുഭ പ്രതീക്ഷയിലാണ് ഞങ്ങൾ" കണ്ണൂർ മുഖ്യ പരിശീലകൻ ചേർനിഷോവ് പറഞ്ഞു.
സ്പാനിഷ് പരിശീലകന്‍ ഡേവിഡ് കനേഡയാണ് തൃശൂര്‍ മാജിക് എഫ്‌സിയുടെ മുഖ്യപരിശീലകന്‍. കഴിഞ്ഞ സീണില്‍ ടീമിനെ ഫൈനലിലെത്തിച്ച ആന്‍േ്രഡ ചെര്‍ണിഷോവ് ടീം വിട്ടതോടെയാണ് കനേഡയെ ടീമിലെത്തിച്ചത്. സഹപരിശീലകനായി മുന്‍ ഇന്ത്യന്‍ താരം ജോപോള്‍ അഞ്ചേരിയും. ഗോള്‍ പോസ്റ്റില്‍ ്കഴിഞ്ഞ സീസണിലെ മികച്ച കീപ്പറായി തിരഞ്ഞെടുത്ത കമാലുദ്ദീനെ വീണ്ടും ടീമിലെത്തിച്ചു. മധ്യനിരയില്‍ പരിചയസമ്പന്നനായ സൂപ്പര്‍ താരം ലെനി റോഡ്രിഗസ്. ആക്രമണത്തില്‍ നവീന്‍ കൃഷ്ണയും അഫ്‌സലും പ്രതിരോധത്തില്‍ മുഹമ്മദ് ജിയാദിനെയും നിലനിര്‍ത്തി. തൃശൂര്‍ മാജികും മികച്ച ടീം തന്നെയാണ്.
"ഞങ്ങൾ കഴിഞ്ഞ സീസണിൽ വേദനയോടെയാണ് മടങ്ങിയത് എന്നാൽ, പുതിയ സീസണിൽ വിജയം നേടി കണ്ണൂരിൽ നിന്ന് മടങ്ങാണ് ഞങ്ങളുടെ ആഗ്രഹം", തൃശൂർ മാജിക് എഫ് സി, ഓപ്പറേഷൻ മാനേജർ അസ്‌ലം പറഞ്ഞു.
കഴിഞ്ഞ രണ്ട് സീസണുകളെ അപേക്ഷിച്ച് പുതിയ മാറ്റങ്ങളോടെയാണ് സൂപ്പർ ലീഗ് കേരളം സീസൺ 3 വരുന്നത്, മത്സരങ്ങളുടെ ആവേശം വർധിപ്പിക്കുന്നതിനായി ലീഗ് ഘട്ടത്തിൽ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തുന്ന ടീമിന് സമ്മാനിക്കുന്നതിനായി 'സുപ്പർ ലീഗ് കേരള ഷീൽഡ്' എന്ന പേരിൽ പുതിയൊരു ട്രോഫി കൂടി ഈ സീസണിൽ അവതരിപ്പിച്ചിട്ടുണ്ട്.
മത്സരങ്ങളുടെ എണ്ണം 33-ൽ നിന്ന് 35 ആയി ഈ സീസണിൽ വർദ്ധിപ്പിച്ചിട്ടുണ്ട്. ഒപ്പം ഹോം ആന്റ് എവേ അടിസ്ഥാനത്തിലുള്ള രണ്ട് പാദങ്ങളായി സെമി ഫൈനലുകളും ഉൾപ്പെടുത്തിയിരിക്കുന്നു. ലീഗ് ഘട്ടത്തിലെ മത്സരങ്ങൾ 90 മിനിറ്റിനു ശേഷം സമനിലയിൽ അവസാനിച്ചാൽ നേരെ പെനാൽറ്റി ഷൂട്ടൂട്ടിലേക്ക് കടക്കുന്ന രീതിയാണ് ഇത്തവണയുള്ളത്. പുതിയ 3-2-1 പോയിന്റ് ഘടന പ്രകാരം 90 മിനിറ്റിൽ വിജയിക്കുന്ന ടീമിന് 3 പോയിന്റും, പെനാൽറ്റി ഷൂട്ടൂട്ടിൽ വിജയിക്കുന്ന ടീമിന് 2 പോയിന്റും (തോൽക്കുന്ന ടീമിന് 1 പോയിന്റ്) ലഭിക്കും. നോക്കൗട്ട് മത്സരങ്ങളിൽ പതിവുപോലെ എക്‌സ്ട്രാ ടൈമും അതിനുശേഷം പെനാൽറ്റിയും ഉണ്ടായിരിക്കുമെന്നും, സൂപ്പർ ലീഗ് കേരള ടെക്നിക്കൽ മാനേജർ സുജൻ സുകു വ്യക്തമാക്കി.
കണ്ണൂർ ബിനാലെ ഇന്റർനാഷണൽ ഹോട്ടലിൽ വച്ച് നടന്ന പ്രസ്സ് കോൺഫറൻസിൽ കണ്ണൂർ വാരിയേഴ്സിന് വേണ്ടി മുഖ്യപരിശീലകൻ ആൻഡ്രെ ചെർന്നിഷൊവ്, ക്യാപ്റ്റൻ ഏർണെസ്റ്റ് ലവ്സംബ, ചെയർമാൻ ഡോ എംപി ഹസ്സൻ കുഞ്ഞി, ഡയറക്ടർ കെഎം വർഗീസ് തുടങ്ങിയവർ പങ്കടുത്തു. തൃശൂർ മാജിക് എഫ് സിക്ക് വേണ്ടി ടീം മാനേജർ അസ്‌ലം പങ്കടുത്തു സംസാരിച്ചു.

.jpg)

