സൂപ്പർ ലീഗ് കേരള ആരംഭിക്കാൻ ഇനി ഏഴ് നാൾ ; കണ്ണൂർ ജവഹർ സ്റ്റേഡിയം ഒരുങ്ങുന്നു

Seven days left until the start of Super League Kerala; Kannur's Jawaharlal Stadium is getting ready.

സൂപ്പർ ലീഗ് കേരള ഉദ്ഘാടന മത്സരത്തിന് വേദിയാകുന്ന ജവഹർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. സ്റ്റേഡിയത്തിലെ ഗ്യാലറികളുടെ പെയിന്റിങ് ജോലികൾ അവസാന ഘട്ടത്തിലാണ്. കണ്ണൂർ വാരിയേഴ്‌സ് എഫ്സിയുടെ ജേഴ്‌സി നിറങ്ങളായ ചുവപ്പും വെള്ളയും അടിസ്ഥാനമാക്കിയാണ് ഗ്യാലറികളിൽ പെയിന്റിങ് നടത്തുന്നത്.

 കണ്ണൂർ: സൂപ്പർ ലീഗ് കേരള മൂന്നാം സീസണ്ഞ പന്തുരുളാൻ ഇനിയ ഏഴ് നാൾ. സെപ്റ്റംബർ 25 ന് വെള്ളിയാഴ്ച കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കണ്ണൂർ വാരിയേഴ്‌സ് എഫ്‌സി തൃശൂർ മാജിക് എഫ്‌സിയെ നേരിടും. 

ജവഹർ സ്റ്റേഡിയം ഒരുങ്ങുന്നു 

സൂപ്പർ ലീഗ് കേരള ഉദ്ഘാടന മത്സരത്തിന് വേദിയാകുന്ന ജവഹർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. സ്റ്റേഡിയത്തിലെ ഗ്യാലറികളുടെ പെയിന്റിങ് ജോലികൾ അവസാന ഘട്ടത്തിലാണ്. കണ്ണൂർ വാരിയേഴ്‌സ് എഫ്സിയുടെ ജേഴ്‌സി നിറങ്ങളായ ചുവപ്പും വെള്ളയും അടിസ്ഥാനമാക്കിയാണ് ഗ്യാലറികളിൽ പെയിന്റിങ് നടത്തുന്നത്.

മത്സരങ്ങൾക്കായി താൽക്കാലിക ഫ്‌ലഡ് ലൈറ്റുകൾ സ്ഥാപിക്കുന്നതിനുള്ള സ്റ്റാൻഡുകളുടെ നിർമാണവും പുരോഗമിക്കുന്നു. ഒരു സ്റ്റാൻഡിന്റെ നിർമാണം പൂർത്തിയായി. ഉപയോഗിക്കാൻ കഴിയാത്ത ഈസ്റ്റ് ഗ്യാലറിക്ക് മുന്നിൽ താൽക്കാലിക ഗ്യാലറിയുടെ നിർമാണവും നടക്കുന്നുണ്ട്. രണ്ട് താൽകാലിക ഗ്യാലറികളിലായാണ് കാണികൾക്കുള്ള സൗകര്യങ്ങൾ ഒരുക്കുന്നത്.

താരങ്ങൾക്കും ഔദ്യോഗിക സംഘങ്ങൾക്കുമുള്ള ഡ്രസ്സിങ് റൂം, മെഡിക്കൽ റൂം, മീഡിയ റൂം, ബ്രോഡ്കാസ്റ്റിങ് റൂം തുടങ്ങിയവയുടെ ഒരുക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. ഉദ്ഘാടന മത്സരത്തിന് മുന്നോടിയായി സ്റ്റേഡിയത്തിലെ അടിസ്ഥാന സൗകര്യങ്ങളും മറ്റ് ക്രമീകരണങ്ങളും പൂർത്തിയാക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

Tags