കണ്ണൂരിൽ സൂപ്പർ ലീഗ് കേരള മൂന്നാം സീസണിന് നാളെ തുടക്കമാകും ; പ്രവേശനം പ്രത്യേക ഗെയിറ്റിലൂടെ മാത്രം
കണ്ണൂർ: സൂപ്പർ ലീഗ് കേരള മൂന്നാം സീസണ് നാളെ (25-09-2026) കണ്ണൂർ ജവഹർ സ്‌റ്റേഡിയത്തിൽ തുടക്കമാകും. കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളാണ് കണ്ണൂർ വാരിയേഴ്‌സ് എഫ്‌സിയും തൃശൂർ മാജിക് എഫ്‌സിയും തമ്മിൽ ഏറ്റുമുട്ടും. വെകീട്ട് 8 മണിക്കാണ് കിക്കോഫ്. വൈകീട്ട് 6.00 മണി മുതൽ സംഗീത പരിപാടികൾക്ക് തുടക്കമാകും. ടിക്കറ്റുമായി 5 മണി മുതൽ സ്റ്റേഡിയത്തിൽ പ്രവേശിക്കാം.

സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം
ടിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുള്ള സ്ഥലത്തേക്ക് മാത്രമായിരിക്കും മത്സരം കാണാനെത്തുന്നവർക്ക് പ്രവേശനം. പ്ലാറ്റിനം സ്റ്റാൻഡ്, പ്രീമിയം ബോക്‌സ്, വി.വി.ഐ.പി. ബോക്‌സ് ടിക്കറ്റുള്ളവർ കാർഗിൽ റോഡിൽ കണ്ണൂർ ജില്ലാ സഹകരണ ബാങ്കിന് എതിർ വശത്തെ ഗെയിറ്റ് നമ്പർ ഒന്നിലൂടെയാണ് സ്റ്റേഡിയത്തിൽ പ്രവേശിക്കേണ്ടത്. ഫാമിലി സ്റ്റാൻഡിലേക്ക് ഗെയിറ്റ് നമ്പർ 2 വഴിയും എവേ ഫാൻസ് ടിക്കറ്റുള്ളവർ ഗെയിറ്റ് നമ്പർ 2 വഴിയും മറൈനേഴ്‌സ് ഫോർട്ട് ടിക്കറ്റുള്ളവർ ഗെയിറ്റ് നമ്പർ 3 വഴിയും ജെനെറൽ സൗത്ത് ഗ്യാലറി ടിക്കറ്റുള്ളവർ ഗെയിറ്റ് 4 വഴിയും ബഫ് ടിക്കറ്റുള്ളവർ ആറ്, ഏഴ് ഗെയിറ്റ് വഴിയും അകത്ത് കയറാം. ഡയറക്ടേഴ്‌സ് ബോക്‌സിന് ഗെയിറ്റ് അഞ്ച് വഴിയും, ഹോസ്പ്പിറ്റാലിറ്റി സ്റ്റാൻഡ് ടിക്കറ്റ് ഉള്ളവർ ഗെയിറ്റ് ആറ് വഴിയും ആണ് പ്രവേശനം.
ശുചിമുറികൾ
മത്സരങ്ങൾ കാണാനെത്തുന്നവർക്ക് പ്രത്യേകം ശുചിമുറികൾ ഒരുക്കിയിട്ടുണ്ട്. ബയോ ടോയ്‌ലറ്റ് സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. എല്ലാ ഗ്യാലറിയുടെയും ഇരുവശങ്ങളിലായി ഓരോ ബയോ ടോയ്‌ലറ്റുകളാണ് ഒരുക്കിയിട്ടുള്ളത്.

സ്റ്റേഡിയത്തിലെ നിരോധിത വസ്തുക്കൾ
പവർ ബാങ്ക്, സിഗരറ്റ് & ലൈറ്റർ, സെൽഫി സ്റ്റിക്ക്, കോയിൻസ്, വിസിൽ, ഗ്ലാസ് കുപ്പികൾ, കുട, ഹെൽമറ്റ്, ഡി.എസ്.എൽ.ആർ ക്യാമറ, ആയുധങ്ങൾ, വളർത്തു മൃഗങ്ങൾ, ലേയ്‌സർ, ലഹരി ഉൽപ്പന്നങ്ങൾ, മദ്യം, വീഡിയോ ക്യാമറ, ഡ്രോൺസ്, ടിൻ & ക്യാൻസ്, സംഗീത ഉപകരണങ്ങൾ, കത്തുന്ന വസ്തുക്കൾ, അപകടകരമായ വസ്തുക്കൾ, മൂർച്ചയുള്ള വസ്തുക്കൾ, പുറത്തുനിന്നുള്ള ഭക്ഷണങ്ങൾ, പടക്കങ്ങൾ.
ടിക്കറ്റ് വാങ്ങാം
സൂപ്പർ ലീഗ് കേരള മൂന്നാം സീസണിൽ കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന കണ്ണൂർ വാരിയേഴ്സിന്റെ അഞ്ച് ഹോം മത്സരങ്ങളുടെയും ടിക്കറ്റുകൾ www.kannurwarriorsfc.com എന്ന വെബ് സൈറ്റിലും www.skillboxes.com വെബ് സൈറ്റിലും അപ്പിളിക്കേഷനിലും ലഭ്യമാണ്. ഓഫ്ലൈൻ ടിക്കറ്റുകൾ കണ്ണൂർ റെയിൽവേ സ്റ്റേഷൻ കിഴക്കേ കവാടത്തിന് എതിർവശം പോലീസ് പരേഡ് ഗ്രൗണ്ടിന് സമീപം പ്രത്യേകം തയ്യാറാക്കിയ ബോക്‌സ് ഓഫീസിൽ നിന്ന് ലഭ്യമാണ്.
പാർക്കിംങ്
ജവഹർ സ്റ്റേഡിയത്തിൽ മത്സരം കാണാനെത്തുന്നവർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി വിവിധ ഇടങ്ങളിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. പഴയ ബസ് സ്റ്റാൻഡ്, കണ്ണൂർ കോർപ്പറേഷൻ മൾട്ടി ലെവൽ പാർക്കിംഗ്, ജി.വി.എച്ച്.എസ്.എസ്. സ്‌പോർട്‌സ് സ്‌കൂൾ ഗ്രൗണ്ട്, പോലീസ് മൈതാനം എന്നിവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാം. മത്സരത്തിനെത്തുന്നവർക്ക് സൗകര്യപ്രദമായി വാഹനങ്ങൾ പാർക്ക് ചെയ്ത് സ്റ്റേഡിയത്തിലേക്ക് എത്തിച്ചേരാവുന്നതാണ്.
.jpg)

